പതനം
പതനം കാറ്റ് ആഞ്ഞു വീശി , മരങ്ങളും,ധൂളിപടലങ്ങളും തുടച്ചുമാറ്റപ്പെട്ട ഭൂമിയില്‍- അങ്ങിങ്ങായ് മുഴച്ചു നില്‍ക്കുന്നു, കൂര്‍ത്തകല്ലുകളും , എന്നോ ആണ്ടിറങ്ങിപ്പോയകുപ്പിചില്ലുകളും തുടച്ചു മാറ്റാനാവാത്ത - നഗ്നസത്യം കണക്കെ. ഭൂമി ഉരുണ്ടതാണെന്ന് പണ്ടാരോ? അല്ല,ഞാന്‍ തന്നെ പലവുരു പാടിപ്പടിച്ചതോര്‍മയില്‍ തെളിയുന്നു . ദൈവമേ ഇതെന്തു കഥ ! പണ്ടെന്നോ വഴിയില്‍ കളഞ്ഞതൊക്കെയും വീണ്ടുമെന്നെ പിന്തുടരുന്നല്ലോ ? ഒടുവില്‍ വളര്‍ത്തു പട്ടിക്കും പേയിളകി. വയ്യ ഇതെന്‍റെ പതനത്തിന്‍ തുടക്കമോ ?അതോ ഞാനെന്ന സംജ്ഞതന്‍ ഒടുക്കമോ?