2010 ഡിസംബർ 14, ചൊവ്വാഴ്ച

കല്ല്‌

  കല്ല്‌
 കല്ല്‌ ,നിന്‍റെ കാല് ആദ്യമായ് കല്ലിലമര്‍ന്നപ്പോള്‍
നൊന്തിരുന്നോ?
അച്ഛന്റെ മരണം കല്ലുവെട്ടു കുഴിയിലായിരുന്നു
ഉരുള്‍ പൊട്ടിയ കല്ലാണ് അയലത്തെ
പിന്ജു പൈതലിന്‍ ജീവനെടുത്തത്.
മുതലാളിയുടെ വീടുപണി എവിടെയെത്തിയെടോ?
പടവിനുള്ള കല്ല്‌ വന്നില്ല. 
ടി വി തുറന്നപ്പോള്‍ ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ
കയ്യിലും കണ്ടു കല്ല്‌.
കുട്ടാ നിന്‍റെ പാഠം എവിടെ വരെയെത്തി?
ശിലായുഗമാണ്‌ ചേച്ചീ.
അമ്മെ ചോറ് വെന്തോ?
ഇല്ല മോളെ ,അറിയിലപ്പടി കല്ലാ
പത്രം വായിക്കുന്നെന്നോടായമ്മ;
ഇറാഖിലെ യുദ്ധമവസാനിച്ചോ?
ഇല്ലെന്നു പറഞ്ഞപ്പോള്‍ ,
ഈയമെരിക്കയുടെ മനസ്സെന്താ കരിങ്കല്ലാണോ?
ഇതൊക്കെ കേട്ടു നീയെന്താ കല്ലുപോലെ
ഏയ്‌ ,ഒന്നുമില്ല .പുത്തരിയില്‍ കല്ല്‌ കടി.

2010 ഡിസംബർ 4, ശനിയാഴ്‌ച

            ത്യാഗസ്മരണയില്‍
                                                                                                                                       
,ഇലാഹീ ഞാനിതാ വിളി കേട്ടു വന്നു
.വിദൂരപാതകള്‍ താണ്ഡി
!കത്തും വെയിലില്‍ കുളിരേകിയ നാഥാ
.ഞങ്ങള്‍ക്ക് നീ മാത്രാമാണഭയം 
,എല്ലാ മനവും ഇന്ന് മന്ത്രിക്കുന്നതിങ്ങനെ 
.മിനായിലേക്ക്,മിനായിലേക്ക്,റബ്ബിങ്കലേക്ക്
 
,അറഫാസമാഗമവേദിയില്‍
.വിരിച്ചുതന്നു നിന്‍ കാരുണ്യച്ചിറകുകള്‍
,പ്രവാചകപ്രഭു തന്‍ശബ്ദം
?ഒരുവേള കാതില്‍ മുഴങ്ങിയോ
,മുസ്ദലിഫ ഞങ്ങളെ തൊട്ടിലാട്ടിയപ്പോള്‍
.മയങ്ങി വീണ ചരല്‍ കല്ലില്‍ സുഖനിദ്ര സുലഭം
,ഞങ്ങള്‍ക്ക് ശാന്തിയേകിയത്
.നീയയച്ച മാലഖമാരല്ലാതെ മറ്റാരുമല്ല
 
!എത്ര വിസ്മയാവഹം,ജമ്രാപ്രവാഹം
?എന്നിട്ടും പിശാചേ,നിനക്ക് ലജ്ജയില്ലേ
,ഹാജറാ !നീയന്നോടിയില്ലയെങ്കില്‍
.മമപാദങ്ങല്‍ക്കെവിടുന്നീ സ്ഥൈര്യം
,ഇസ്മാഈല്‍ തന്‍ ദാഹം
,നിന്‍ സ്തൈന്യത്താല്‍ മാത്രമാകന്നിരുന്നുവെങ്കില്‍
.സംസത്തിനെവിടുന്നീ മാധുര്യം
 
,തവാഫില്‍ ഇന്ന്
കാലുകള്‍ക്ക് മാര്ബിളിന്‍  തണുപ്പ് .
അന്നോ, ചുട്ടുപൊള്ളും മണല്‍പ്പരപ്പ്‌.
വിശുദ്ധ മിനാരങ്ങള്‍ ബാന്കൊലിയുതിര്‍ത്തപ്പോള്‍,
കാതില്‍ പതിഞഞതു,
 ബിലാലിന്‍ സുന്ദര ധ്വനിതന്നെയല്ലേ?
 
 
    മഴക്കാല സഞ്ചാരം   

മഴ;ഓര്‍മകളുടെ നനുത്ത സുഗന്ധം,
പൊയ്പോയ വസന്തതില്‍നിന്നും
അടര്‍ന്നു വീണ ഒരു റോസാദളം പോലെ.
മണ്ണിന്റെ ഗന്ധമുള്ളപുതുമഴ,
ഉള്ളിലിന്നും ഹരം കൊള്ളുമാ-
ബാല്യത്തിന്‍ തീരാനഷ്ടം.
ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍മഴ,
കിനാവ്‌ നെയ്ത കൌമാരം
ഒരു കുളിരായ് ഓര്‍മയില്‍.
സ്വരുക്കൂട്ടിവെച്ച വളപ്പൊട്ടുകള്‍
കളഞ്ഞു പോയതെന്നായിരുന്നു?
നിറഞ്ഞു പെയ്യുന്ന മഴ,
ആദ്യം നുരഞ്ഞു പൊങ്ങിയ യൌവ്വനം,
തിമിര്‍ത്തു താളം തുള്ളുന്നു.
പിന്നെ,കരഞ്ഞു തീര്‍ത്ത നൊമ്പരത്തിന്റെ
കണക്കു പുസ്തകം തുറക്കുന്നു .
നിര്‍ത്താതെ പെയ്യുന്ന മഴയില്‍,
നഷ്ടസ്വപ്നങ്ങള്‍ ഒക്കെയും അരിച്ചിറങ്ങി
കായലായ് ,പിന്നെ നദിയായ്
ഓടുവിലോരുസാഗരത്തിലലിയുന്നു
ഇടിയും മിന്നലുമായെത്തിയ പേമാരിയില്‍-
വിഭ്രാന്തിയില്‍ ഭയന്ന് ചുരുണ്ട് കൂടി
ഓര്‍മ്മകള്‍ മറവിക്ക് വഴിമാറി
തിരിച്ചറിവിന്‍റെ ആധിക്യം
തിരിച്ചറിവില്ലാത്ത കാലത്തേക്കുള്ള
തിരിച്ചു പോക്കാനെന്നും ഒടുവില്‍ തിരിച്ചറിയുന്നു.

മദ്രസ പ്രവേശനോത്സവ ഗാനം

പുതുമഴ വാനിൽ പെയ്തല്ലോ  അറിവിൻ പുലരി വിരിഞ്ഞല്ലോ..  ഉമ്മ തൻ മടിയിൽ നിന്നും നമ്മൾ  മദ്രസ തന്നിലണഞ്ഞല്ലോ.. (2) വിരുന്നു വന്നവർ നമ്മൾ  ഇവിടെ......