സ്വാഗത ഗാനം
വിരുന്നുവന്നവർ ഞങ്ങൾ .. ഇവിടെ.. വിരുന്നുവന്നവർ ഞങ്ങൾ ... അറിവിന്നക്ഷരമധുരം തന്നൊരു തറവാട്ടിൻ തിരുമുറ്റമിതിൽ... അൽഫലാഹിൻ മുറ്റമിതിൽ.. വിരുന്നുവന്നവർ ഞങ്ങൾ .. ഇവിടെ.. വിരുന്നുവന്നവർ ഞങ്ങൾ ... ഇഹപര വിജയം വരിച്ചീടാനായ്- വിത്തുകൾ പാകിയ ഗുരുനാഥർ. ഭൗതികജ്ഞാനം പഠിച്ചെടുക്കാൻ- ചോദനയുണർത്തീ അകതാരിൽ.(2) പരീക്ഷണങ്ങളിൽ പിടിച്ചു നിൽക്കാൻ കരുത്തു നൽകിയ കലാലയം.. പേരിന്നർതഥം വിജയം എന്നതു - അന്വർഥമാക്കിയ മഹാലയം.(2) (വിരുന്നു വന്നവർ....) ഇരുളിൽ തടഞ്ഞു വീഴും നാടിന്- വെളിച്ചമാണീ പൂവാടി.. അതിരുകളില്ലാത്തറിവിന്നുറവകൾ ഒഴുകിയെത്തും മലർവാടി..(2) തലമുറ മാറി ചിന്തകൾ മാറി ഗുരുക്കൾ മാറി എന്നാലും... തിരകൾ തീർക്കും കടലുകൾ പോലെ, അറിവിൻ ദാഹമകറ്റുന്നൂ..(2) ...