മിഴിനീർ
നിന്റെ ഹൃദയം ഉരുകിയൊലിച്ച്- ഒരു പുഴയായപ്പോൾ, പേരറിയാത്ത ഏതോ ഒരു കാറ്റ് ആവാഹിച്ച് ഒരു കാർ മേഘമായ് എന്റെ കണ്ണിൽ പെയ്തപ്പോൾ ചൂടുള്ള രണ്ടു തുള്ളി മാത്രം...
"എന്റെ ആത്മാവിൽ എരിയുന്ന ഒരു മെഴുകുതിരി വെട്ടമേയുള്ളൂ.. എങ്കിലും, രാവ് നക്ഷത്ര പൂരിതമാണെങ്കിൽ ഞാനെന്തിന് ഭയക്കണം.. ഈ താഴ്വരയിൽ വസന്തം ആഗതമായെങ്കിൽ, എന്റെ ചില്ലയും പൂക്കാതിരിക്കില്ല..'