"എന്റെ ആത്മാവിൽ എരിയുന്ന
ഒരു മെഴുകുതിരി വെട്ടമേയുള്ളൂ..
എങ്കിലും,
രാവ് നക്ഷത്ര പൂരിതമാണെങ്കിൽ
ഞാനെന്തിന് ഭയക്കണം..
ഈ താഴ്വരയിൽ വസന്തം
ആഗതമായെങ്കിൽ,
എന്റെ ചില്ലയും പൂക്കാതിരിക്കില്ല..'
മിഴിനീർ
ലിങ്ക് സ്വന്തമാക്കുക
Facebook
X
Pinterest
ഇമെയില്‍
മറ്റ് ആപ്പുകൾ
-
നിന്റെ ഹൃദയം
ഉരുകിയൊലിച്ച്-
ഒരു പുഴയായപ്പോൾ,
പേരറിയാത്ത
ഏതോ ഒരു കാറ്റ്
ആവാഹിച്ച്
ഒരു കാർ മേഘമായ്
എന്റെ കണ്ണിൽ
പെയ്തപ്പോൾ ചൂടുള്ള
രണ്ടു തുള്ളി മാത്രം...
കാലങ്ങൾ കഴിഞ്ഞ് എന്റെ ഖബറിനു മീതെയുള്ള മണ്ണുകൾ ഇളക്കിയെടുക്കപ്പെടും.. എന്റെ എല്ലുകൾ ദ്രവിച്ച് പോകും..എത്രയോ ഖബറുകൾക്ക് ആ മണ്ണിൽ കുഴിയെടുക്കും.. എങ്കിലും..... ഉയിർത്തെഴുന്നേൽപിൻറെയന്ന് ഞാൻ അവിടെ തന്നെ പുനർജനിക്കും.
''ഇഞ്ഞെന്താ നട്ടുച്ചയ്ക്ക് കെനാക്കാണുന്ന'' അമ്പരപ്പോടെ തിരിഞ്ഞു നോക്കുമ്പോള്‍ മേലെ വീട്ടിലെ ആസിയ ഉമ്മ. ''ഒന്നൂല,ഞാന്‍ വെര്‍തെ...ഓരോന്ന്''. സത്യം പറഞ്ഞാല്‍ എന്താണെന്നോ എവിടെയാണെന്നോ അസ്മാക്കതുവരെ ഓര്‍മയില്ലായിരുന്നു. ''ഓന് പോയിറ്റിപ്പോ കൊല്ലം രണ്ടൂന്നായില്ലെട്ടീ....ഇന്റെ മാപ്പള... .ബെരുന്നൊന്നും ഇല്ലേ?''. തന്റെ മനം അറിഞ്ഞെന്നോണംഉള്ള ചോദ്യം. ''അല്ല ,ഇന്റെ കോലേന്താ മളെ ഇങ്ങനെ?ഒന്നും ത്ന്നലും കുടിക്കലും ഒന്നുല്ലേ?എന്തൊരു ഉശാറും മൊഞ്ചും ഇണ്ടേനൂ. ഇപ്പൊആകെ കോലം കെട്ടു പോയി''. ശരിയാണ്. കഴിക്കുന്നതൊന്നും എന്റെ ശരീരത്തില്‍ കാന്നുന്നില്ല. നാസര്‍ക്ക പോയതിനു ശേഷം ഒരു നേരമെങ്കിലും മനസ്സമാധാനത്തോടെ ഒരു കാര്യവും ചെയ്തിട്ടില്ല.ആകെ മൂന്നു മാസമേ ഒരുമിച്ചു കഴിഞ്ഞിരുന്നെങ്കിലും മുന്നൂറു വര്ഷംഓര്മിക്കാന് മാത്രം അത് മതിയായിരുന്നു.കടങ്ങളൊക്കെ ഒന്ന് വീടിക്കിട്ടാന്‍ അക്കരെ പോയാലെ രക്ഷയുള്ളൂവെന്നു പറഞ്ഞപ്പോള്‍ ആദ്യം ഒരുപാടെതിര്‍ത്തു.പക്ഷെ കുറച്ചു ക്ഷമിച്ചാല്‍ നാളെ നല്ല ഒരു ജീവിതം കൈവരുമെന്നും,മറ്റാരേക്കാളും നീ എന്നെ മനസ്സിലാക്കണമെ...
ജീവശ്വാസം പോലും സ്വന്തമല്ലാത്ത നാം എന്തിന്റെ പേരിൽ ഊറ്റം കൊള്ളുന്നു... ഒരേ നിറത്തിൽ ഞരമ്പുകളിൽ ഓടുന്ന ചുടുചോര വൃത്തികെട്ട കാരണങ്ങളുണ്ടാക്കി നാം എന്തിന് ചിന്തുന്നു.. ധരിച്ച വസ്ത്രം സ്വയം അഴിച്ചു മറ്റുമെന്നുറപ്പില്ലാത്തപ്പോൾ വസ്ത്രത്തിന്റെ പേരിൽ എന്തിന് പത്രാസ് കാട്ടുന്നു... കഴിക്കുന്ന ഭക്ഷണം ഇറക്കാൻ കഴിയുമെന്നറിയാതെ വിഭവങ്ങൾ ഉണ്ടാക്കി ധൂർത്തടിക്കുന്നു.... അറിയുക, നമ്മുടേതായി നമുക്കൊന്നുമില്ല... നമ്മിലൊരാൾ പിരിഞ്ഞ ശേഷമാണ് നമുക്കവർ ആരായിരുന്നുവെന്ന തിരിച്ചറിവുണ്ടാവുക... അപരന് ആനന്ദം ലഭിക്കുന്നത് കൂടിയാണ് നമ്മുടെ ഓരോ പ്രവർത്തിയുമെങ്കിൽ അതിൽപ്പരം മനസ്സംതൃപ്തി വേറെയുണ്ടാവില്ല...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ