ഫേമസോമാനിയ ●●●●●●●●●●●●●●●
സോഷ്യൽ മീഡിയയിൽ ഫേമസ് ആയ ഒരു കഥാകാരിയുടെ അഭിമുഖ വീഡിയോ കൂട്ടുകാരി എനിക്ക് അയച്ചുതന്നപ്പോൾ തന്നെ ഞാൻ അത് ഫ്രണ്ട്സ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.. അവിടെ നിന്നാണ് ഈ രോഗത്തിന്റെ തുടക്കം... ആ വീഡിയോ ഗ്രൂപ്പിൽ ഇട്ട ഉടനെ എൻറെ സുഹൃത്ത് എന്നോട് പറഞ്ഞു. നീയും ഇതുപോലെ ഒരിക്കൽ വീഡിയോയിലും അഭിമുഖത്തിലും ഒക്കെ വരണം..... അതിനുവേണ്ടിയാണ് ഞങ്ങൾ വെയിറ്റ് ചെയ്യുന്നത് ... കാര്യം...അപ്പോൾ ഞാൻ അതത്ര ഗൗരവത്തിൽ എടുത്തില്ല... ഒരു വളിച്ച ചിരി ഇമോജി ആയി ആയി ഇട്ടുകൊടുത്തു....അവിടന്ന് സ്കൂട്ടായി.. പിന്നീട് കുറേനേരം കഴിഞ്ഞപ്പോൾ "നീയും ഫേമസ് ആകുന്നത് കാണാൻ കാത്തിരിക്കുന്നു" എന്ന ആ ഡയലോഗ് എൻറെ മനസ്സിനെ വല്ലാതെ ഉലച്ചു...പൊട്ടത്തരങ്ങളാണെങ്കിലും അത്യാവശ്യം കുത്തിക്കുറിക്കുന്ന ഞാൻ ഇനി വല്ല വിധേനയും ഫേമസ് ആയാലോ...ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന പോലെ... പിന്നെ ഫേമസ് ആവുക എന്ന *ഉത്തുംഗ മനോഹരമായ* ആ സ്വപ്നം മാത്രമായി എന്റെ ചിന്തയിൽ.... പണികളൊക്കെ എങ്ങനെയോ വേഗം വേഗം തീർക്കാൻ ശ്രമിച്ചു ...ഓരോ ജോലി ചെയ്യുമ്പോഴും, എത്രത്തോളമെന്നാൽ അടുക്കളയിൽ സ്റ്റൗ കത്തിക്കുമ്പോൾ അതിങ്ങനെ ആളിക്കത്തും പോലെ.., മീനി...