കല്ല്
കല്ല് കല്ല് ,നിന്‍റെ കാല് ആദ്യമായ് കല്ലിലമര്‍ന്നപ്പോള്‍ നൊന്തിരുന്നോ? അച്ഛന്റെ മരണം കല്ലുവെട്ടു കുഴിയിലായിരുന്നു ഉരുള്‍ പൊട്ടിയ കല്ലാണ് അയലത്തെ പിന്ജു പൈതലിന്‍ ജീവനെടുത്തത്. മുതലാളിയുടെ വീടുപണി എവിടെയെത്തിയെടോ? പടവിനുള്ള കല്ല് വന്നില്ല. ടി വി തുറന്നപ്പോള്‍ ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ കയ്യിലും കണ്ടു കല്ല്. കുട്ടാ നിന്‍റെ പാഠം എവിടെ വരെയെത്തി? ശിലായുഗമാണ് ചേച്ചീ. അമ്മെ ചോറ് വെന്തോ? ഇല്ല മോളെ ,അറിയിലപ്പടി കല്ലാ പത്രം വായിക്കുന്നെന്നോടായമ്മ; ഇറാഖിലെ യുദ്ധമവസാനിച്ചോ? ഇല്ലെന്നു പറഞ്ഞപ്പോള്‍ , ഈയമെരിക്കയുടെ മനസ്സെന്താ കരിങ്കല്ലാണോ? ഇതൊക്കെ കേട്ടു നീയെന്താ കല്ലുപോലെ ഏയ് ,ഒന്നുമില്ല .പുത്തരിയില്‍ കല്ല് കടി.