ത്യാഗസ്മരണയില്‍
                                                                                                                                       
,ഇലാഹീ ഞാനിതാ വിളി കേട്ടു വന്നു
.വിദൂരപാതകള്‍ താണ്ഡി
!കത്തും വെയിലില്‍ കുളിരേകിയ നാഥാ
.ഞങ്ങള്‍ക്ക് നീ മാത്രാമാണഭയം 
,എല്ലാ മനവും ഇന്ന് മന്ത്രിക്കുന്നതിങ്ങനെ 
.മിനായിലേക്ക്,മിനായിലേക്ക്,റബ്ബിങ്കലേക്ക്
 
,അറഫാസമാഗമവേദിയില്‍
.വിരിച്ചുതന്നു നിന്‍ കാരുണ്യച്ചിറകുകള്‍
,പ്രവാചകപ്രഭു തന്‍ശബ്ദം
?ഒരുവേള കാതില്‍ മുഴങ്ങിയോ
,മുസ്ദലിഫ ഞങ്ങളെ തൊട്ടിലാട്ടിയപ്പോള്‍
.മയങ്ങി വീണ ചരല്‍ കല്ലില്‍ സുഖനിദ്ര സുലഭം
,ഞങ്ങള്‍ക്ക് ശാന്തിയേകിയത്
.നീയയച്ച മാലഖമാരല്ലാതെ മറ്റാരുമല്ല
 
!എത്ര വിസ്മയാവഹം,ജമ്രാപ്രവാഹം
?എന്നിട്ടും പിശാചേ,നിനക്ക് ലജ്ജയില്ലേ
,ഹാജറാ !നീയന്നോടിയില്ലയെങ്കില്‍
.മമപാദങ്ങല്‍ക്കെവിടുന്നീ സ്ഥൈര്യം
,ഇസ്മാഈല്‍ തന്‍ ദാഹം
,നിന്‍ സ്തൈന്യത്താല്‍ മാത്രമാകന്നിരുന്നുവെങ്കില്‍
.സംസത്തിനെവിടുന്നീ മാധുര്യം
 
,തവാഫില്‍ ഇന്ന്
കാലുകള്‍ക്ക് മാര്ബിളിന്‍  തണുപ്പ് .
അന്നോ, ചുട്ടുപൊള്ളും മണല്‍പ്പരപ്പ്‌.
വിശുദ്ധ മിനാരങ്ങള്‍ ബാന്കൊലിയുതിര്‍ത്തപ്പോള്‍,
കാതില്‍ പതിഞഞതു,
 ബിലാലിന്‍ സുന്ദര ധ്വനിതന്നെയല്ലേ?
 
 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം