മഴക്കാല സഞ്ചാരം   

മഴ;ഓര്‍മകളുടെ നനുത്ത സുഗന്ധം,
പൊയ്പോയ വസന്തതില്‍നിന്നും
അടര്‍ന്നു വീണ ഒരു റോസാദളം പോലെ.
മണ്ണിന്റെ ഗന്ധമുള്ളപുതുമഴ,
ഉള്ളിലിന്നും ഹരം കൊള്ളുമാ-
ബാല്യത്തിന്‍ തീരാനഷ്ടം.
ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍മഴ,
കിനാവ്‌ നെയ്ത കൌമാരം
ഒരു കുളിരായ് ഓര്‍മയില്‍.
സ്വരുക്കൂട്ടിവെച്ച വളപ്പൊട്ടുകള്‍
കളഞ്ഞു പോയതെന്നായിരുന്നു?
നിറഞ്ഞു പെയ്യുന്ന മഴ,
ആദ്യം നുരഞ്ഞു പൊങ്ങിയ യൌവ്വനം,
തിമിര്‍ത്തു താളം തുള്ളുന്നു.
പിന്നെ,കരഞ്ഞു തീര്‍ത്ത നൊമ്പരത്തിന്റെ
കണക്കു പുസ്തകം തുറക്കുന്നു .
നിര്‍ത്താതെ പെയ്യുന്ന മഴയില്‍,
നഷ്ടസ്വപ്നങ്ങള്‍ ഒക്കെയും അരിച്ചിറങ്ങി
കായലായ് ,പിന്നെ നദിയായ്
ഓടുവിലോരുസാഗരത്തിലലിയുന്നു
ഇടിയും മിന്നലുമായെത്തിയ പേമാരിയില്‍-
വിഭ്രാന്തിയില്‍ ഭയന്ന് ചുരുണ്ട് കൂടി
ഓര്‍മ്മകള്‍ മറവിക്ക് വഴിമാറി
തിരിച്ചറിവിന്‍റെ ആധിക്യം
തിരിച്ചറിവില്ലാത്ത കാലത്തേക്കുള്ള
തിരിച്ചു പോക്കാനെന്നും ഒടുവില്‍ തിരിച്ചറിയുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം