പോസ്റ്റുകള്‍

ഡിസംബർ, 2010 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കല്ല്‌

  കല്ല് ‌  കല്ല്‌ ,നിന്‍റെ കാല് ആദ്യമായ് കല്ലിലമര്‍ന്നപ്പോള്‍ നൊന്തിരുന്നോ? അച്ഛന്റെ മരണം കല്ലുവെട്ടു കുഴിയിലായിരുന്നു ഉരുള്‍ പൊട്ടിയ കല്ലാണ് അയലത്തെ പിന്ജു പൈതലിന്‍ ജീവനെടുത്തത്. മുതലാളിയുടെ വീടുപണി എവിടെയെത്തിയെടോ? പടവിനുള്ള കല്ല്‌ വന്നില്ല.  ടി വി തുറന്നപ്പോള്‍ ഫലസ്തീന്‍ കുഞ്ഞുങ്ങളുടെ കയ്യിലും കണ്ടു കല്ല്‌. കുട്ടാ നിന്‍റെ പാഠം എവിടെ വരെയെത്തി? ശിലായുഗമാണ്‌ ചേച്ചീ. അമ്മെ ചോറ് വെന്തോ? ഇല്ല മോളെ ,അറിയിലപ്പടി കല്ലാ പത്രം വായിക്കുന്നെന്നോടായമ്മ; ഇറാഖിലെ യുദ്ധമവസാനിച്ചോ? ഇല്ലെന്നു പറഞ്ഞപ്പോള്‍ , ഈയമെരിക്കയുടെ മനസ്സെന്താ കരിങ്കല്ലാണോ? ഇതൊക്കെ കേട്ടു നീയെന്താ കല്ലുപോലെ ഏയ്‌ ,ഒന്നുമില്ല .പുത്തരിയില്‍ കല്ല്‌ കടി.
             ത്യാഗസ്മരണയില്‍                                                                                                                                             ,ഇലാഹീ ഞാനിതാ വിളി കേട്ടു വന്നു .വിദൂരപാതകള്‍ താണ്ഡി !കത്തും വെയിലില്‍ കുളിരേകിയ നാഥാ .ഞങ്ങള്‍ക്...
    മഴക്കാല സഞ്ചാരം     മഴ;ഓര്‍മകളുടെ നനുത്ത സുഗന്ധം, പൊയ്പോയ വസന്തതില്‍നിന്നും അടര്‍ന്നു വീണ ഒരു റോസാദളം പോലെ. മണ്ണിന്റെ ഗന്ധമുള്ളപുതുമഴ, ഉള്ളിലിന്നും ഹരം കൊള്ളുമാ- ബാല്യത്തിന്‍ തീരാനഷ്ടം. ചന്നം പിന്നം പെയ്യുന്ന ചാറ്റല്‍മഴ, കിനാവ്‌ നെയ്ത കൌമാരം ഒരു കുളിരായ് ഓര്‍മയില്‍. സ്വരുക്കൂട്ടിവെച്ച വളപ്പൊട്ടുകള്‍ കളഞ്ഞു പോയതെന്നായിരുന്നു? നിറഞ്ഞു പെയ്യുന്ന മഴ, ആദ്യം നുരഞ്ഞു പൊങ്ങിയ യൌവ്വനം, തിമിര്‍ത്തു താളം തുള്ളുന്നു. പിന്നെ,കരഞ്ഞു തീര്‍ത്ത നൊമ്പരത്തിന്റെ കണക്കു പുസ്തകം തുറക്കുന്നു . നിര്‍ത്താതെ പെയ്യുന്ന മഴയില്‍ , നഷ്ടസ്വപ്നങ്ങള്‍ ഒക്കെയും അരിച്ചിറങ്ങി കായലായ് ,പിന്നെ നദിയായ് ഓടുവിലോരുസാഗരത്തിലലിയുന്നു ഇടിയും മിന്നലുമായെത്തിയ പേമാരിയില്‍- വിഭ്രാന്തിയില്‍ ഭയന്ന് ചുരുണ്ട് കൂടി ഓര്‍മ്മകള്‍ മറവിക്ക് വഴിമാറി തിരിച്ചറിവിന്‍റെ ആധിക്യം തിരിച്ചറിവില്ലാത്ത കാലത്തേക്കുള്ള തിരിച്ചു പോക്കാനെന്നും ഒടുവില്‍ തിരിച്ചറിയുന്നു.