പോസ്റ്റുകള്‍

ഏപ്രിൽ, 2011 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കഥ. പരിണാമം

      ''ഇഞ്ഞെന്താ നട്ടുച്ചയ്ക്ക് കെനാക്കാണുന്ന''   അമ്പരപ്പോടെ തിരിഞ്ഞു നോക്കുമ്പോള്‍ മേലെ വീട്ടിലെ ആസിയ ഉമ്മ. ''ഒന്നൂല,ഞാന്‍ വെര്‍തെ...ഓരോന്ന്''. സത്യം പറഞ്ഞാല്‍ എന്താണെന്നോ എവിടെയാണെന്നോ അസ്മാക്കതുവരെ ഓര്‍മയില്ലായിരുന്നു. ''ഓന്‍ പോയിറ്റിപ്പോ കൊല്ലം രണ്ടൂന്നായില്ലെട്ടീ....ഇന്‍റെ മാപ്പള... .ബെരുന്നൊന്നും ഇല്ലേ?''. തന്‍റെ മനം അറിഞ്ഞെന്നോണംഉള്ള  ചോദ്യം. ''അല്ല ,ഇന്‍റെ കോലേന്താ  മളെ ഇങ്ങനെ?ഒന്നും ത്ന്നലും കുടിക്കലും ഒന്നുല്ലേ?എന്തൊരു ഉശാറും മൊഞ്ചും ഇണ്ടേനൂ. ഇപ്പൊആകെ കോലം കെട്ടു പോയി''. ശരിയാണ്. കഴിക്കുന്നതൊന്നും എന്‍റെ ശരീരത്തില്‍ കാന്നുന്നില്ല. നാസര്‍ക്ക പോയതിനു ശേഷം ഒരു നേരമെങ്കിലും മനസ്സമാധാനത്തോടെ ഒരു കാര്യവും ചെയ്തിട്ടില്ല.ആകെ മൂന്നു മാസമേ ഒരുമിച്ചു കഴിഞ്ഞിരുന്നെങ്കിലും മുന്നൂറു വര്‍ഷംഓര്‍മിക്കാന്‍ മാത്രം അത് മതിയായിരുന്നു.കടങ്ങളൊക്കെ ഒന്ന് വീടിക്കിട്ടാന്‍ അക്കരെ പോയാലെ രക്ഷയുള്ളൂവെന്നു പറഞ്ഞപ്പോള്‍ ആദ്യം ഒരുപാടെതിര്‍ത്തു.പക്ഷെ കുറച്ചു ക്ഷമിച്ചാല്‍ നാളെ നല്ല ഒരു ജീവിതം കൈവരുമെന്നും,മറ്റാരേക്കാളും നീ എന്നെ മനസ്സിലാക്കണമെ...

thanima

thanima

മോഹ ഭംഗം

നിന്‍റെ മോഹങ്ങള്‍, എന്നും ഒരു കൊടും കാറ്റായിരുന്നു. മറ്റുള്ളവരുടെ സന്തോഷത്തെപ്പോലും, കടപുഴക്കി,ദുഖങ്ങളെ അവഗണിച്ച്. നീ നേടിയതൊക്കെയും ഇന്ന് - നിന്‍റെ എതിരാളികള്‍. എനിക്കറിയാം,ഇപ്പോള്‍ നിന്നെ - മഥിക്കുന്നതെന്തെന്നു ? എന്‍റെ മോഹങ്ങള്‍ , എന്നും ഒരു മന്ദമാരുതനായിരുന്നുവല്ലോ?  നല്ലയോര്‍മയുണ്ട്, എനിക്ക് സ്നേഹിക്കാനും സ്വന്തമാക്കാനും അറിയില്ലെന്ന് നീയന്നു പറഞ്ഞില്ലേ? അത് നീയിപ്പോള്‍ തിരുതിക്കാണുമല്ലോ? എനിക്കുള്ളതൊക്കെ എന്‍റെതാവുകയായിരുന്നു. നഷ്ടപ്പെടലുകള്‍ ഇല്ലെന്നല്ല, ഞാനത് വിധിയെന്ന് വിളിക്കും. നീ അതും മറികടക്കാന്‍ ബലം പ്രയോഗിച്ചു. ഫലമോ?......... കാണെക്കാണെ,സൂര്യാസ്തമയവും നീ അടുത്തറിയുന്നു. വയ്കിയില്ലെന്നറിയുക , നഷ്ടപ്പെടലുകളില്‍ ചിലപ്പോള്‍ നേട്ടത്തിലേക്കുള്ള പടവുകളും, മറഞ്ഞിരിക്കുന്നുണ്ടാവാം.