കഥ. പരിണാമം
''ഇഞ്ഞെന്താ നട്ടുച്ചയ്ക്ക് കെനാക്കാണുന്ന''
അമ്പരപ്പോടെ തിരിഞ്ഞു നോക്കുമ്പോള്‍ മേലെ വീട്ടിലെ ആസിയ ഉമ്മ.
''ഒന്നൂല,ഞാന്‍ വെര്‍തെ...ഓരോന്ന്''.
സത്യം പറഞ്ഞാല്‍ എന്താണെന്നോ എവിടെയാണെന്നോ അസ്മാക്കതുവരെ ഓര്‍മയില്ലായിരുന്നു.
''ഓന്‍ പോയിറ്റിപ്പോ കൊല്ലം രണ്ടൂന്നായില്ലെട്ടീ....ഇന്‍റെ മാപ്പള... .ബെരുന്നൊന്നും ഇല്ലേ?''.
തന്‍റെ മനം അറിഞ്ഞെന്നോണംഉള്ള ചോദ്യം.
''അല്ല ,ഇന്‍റെ കോലേന്താ മളെ ഇങ്ങനെ?ഒന്നും ത്ന്നലും കുടിക്കലും ഒന്നുല്ലേ?എന്തൊരു ഉശാറും മൊഞ്ചും ഇണ്ടേനൂ. ഇപ്പൊആകെ കോലം കെട്ടു പോയി''.
ശരിയാണ്. കഴിക്കുന്നതൊന്നും എന്‍റെ ശരീരത്തില്‍ കാന്നുന്നില്ല. നാസര്‍ക്ക പോയതിനു ശേഷം ഒരു നേരമെങ്കിലും മനസ്സമാധാനത്തോടെ ഒരു കാര്യവും ചെയ്തിട്ടില്ല.ആകെ മൂന്നു മാസമേ ഒരുമിച്ചു കഴിഞ്ഞിരുന്നെങ്കിലും മുന്നൂറു വര്‍ഷംഓര്‍മിക്കാന്‍ മാത്രം അത് മതിയായിരുന്നു.കടങ്ങളൊക്കെ ഒന്ന് വീടിക്കിട്ടാന്‍ അക്കരെ പോയാലെ രക്ഷയുള്ളൂവെന്നു പറഞ്ഞപ്പോള്‍ ആദ്യം ഒരുപാടെതിര്‍ത്തു.പക്ഷെ കുറച്ചു ക്ഷമിച്ചാല്‍ നാളെ നല്ല ഒരു ജീവിതം കൈവരുമെന്നും,മറ്റാരേക്കാളും നീ എന്നെ മനസ്സിലാക്കണമെന്നും മറ്റും പറഞ്ഞപ്പോള്‍....ഒരു ദിവസം പുറത്തുപോയി വന്നതു പതിവിലും സന്തോഷത്തിലായിരുന്നു.
''ഞാംപറഞ്ഞിക്കില്ലെ ഇന്നോട്.... എന്റൊരു ചങ്ങായി ഖത്തറില്ള്ള ഒരു മജീദിന്റെ കാര്യം.ഓനനക്ക് ഒരു വിസ തരാന്ന് പറഞ്ഞിക്ക്.ഓംവേറൊരാക്ക് കൊണ്ടോന്നതാ,...... പക്ഷെ, അയാക്ക് ഇപ്പൊ മാണ്ട പോലും.....''
കാര്യങ്ങളൊക്കെ കരുതിയതിലും എളുപ്പം സാധിച്ചു.ഗദ്ഗദതോടെയല്ലാതെ ആ ദിവസം ഇന്നും ഓര്‍ക്കാന്‍ കഴിയാറില്ല.അന്നുമുതലിന്നു വരെ പ്രാര്‍ഥിച്ചു കഴിയുകയാണ്..........
.''എന്നാ ഞായിങ്ങു പോന്നേ....ബര്‍ത്താനം പര്‍ഞ്ഞു നേരൊ അങ്ങനെ അങ്ങ് പോയി...എല്ലാ....പറഞ്ഞ പോലെ ഉമ്മ എട്പ്പോയീ.....''.
ആസീത്ത അപ്പോഴും വര്‍ത്താനം പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവല്ലേ?.
''ഉമ്മ നീറായില്ണ്ട്,...വിളിക്ക....ഉമ്മാ....''.
''മാണ്ട....ഞാന്‍ പോന്നാ.....പൈക്കക്ക് പുല്ല് പറിക്കണം.ഇപ്പെന്തെന്നെ ഉച്ചയായി.അയിറ്റിങ്ങക്ക് ഇന്നൊന്നും കിട്ടീക്കില്ല''.
ഉമ്മാ എന്നാ വിളി കേട്ടിട്ടാവണം അവളുടെ ഉമ്മ നബീസ കോലായിലേക്ക് ഇറങ്ങി വന്നു.
''അതാരേനും മോളെ ''.
.''അത് മേലെത്തെ ആസീത്തയാ .ഓറ്ഉമ്മാനെ ചോയിച്ചദേനൂ''.
''എന്നിട്ട് പോയാ..... ഞാന്‍ കൊറച്ചു പാല് മാണംന്നു പറഞ്ഞിക്കേനൂ.....അട്ത്ത മാസം ചെലപ്പം നാസറു വേരൂന്നു ഇഞ്ഞ് പറഞ്ഞിക്കില്ലേനാ''.
''അത് കൊറേ മുംബെയ്തിയ കത്തിലെല്ലേ? അയിന്റെ ശേഷം ഒരു കത്തയച്ചതില്‍ ഒന്നു എയ്തീക്കില്ല...എടക്കെടക്ക് കത്തെയ്തെന്‍ ഓര്‍ക്ക് നേരോം ഇല്ല പോലു........''.
''എന്നാപ്പിന്ന കത്തെയ്തേന്‍ നേരയില്ലെങ്കി ഒനിക്കൊരു മൊബയില് ആരെട്ത്തെങ്കിലും കൊട്ത്തയചൂടെ? ......ഇപ്പ എല്ലാറും അയില്ലല്ലേ ബ്ളി.......''.
ദിവസങ്ങള്‍ പിന്നെയും കടന്നുപോയി.പോസ്റ്റുമാനെയും കാത്തുള്ള ഇരിപ്പ് അസ്മ എന്നും തുടര്‍ന്നു.പോസ്റ്റ്‌മാന്‍ നാരാണേട്ടന്‍ ഒരിക്കല്‍ ചോദിച്ചു,''അല്ല ഇഞ്ഞ് മാത്രാണല്ലോ കുട്ടീ ഇപ്പോളും ഇങ്ങനെ എന്നെക്കാത്തു നിക്കുന്നുള്ളൂ''.
അന്ന് ഒരു ബുധനാഴ്ച....പതിവിനു വിപരീതമായി അസ്മ ഉത്സാഹവതിയായിരുന്നു.കുളിയൊക്കെ നേരത്തെ കഴിച്ചു.അവള്‍ ആങ്ങള അനസിന്റെ കൂടെ തന്‍റെ പുതിയാപ്പിളയുടെ വീട്ടിലേക്ക്.....ഒട്ടോയിറങ്ങി നടക്കുമ്പോള്‍ നാസറിന്റെ ചങ്ങാതി സത്താറിനെ കണ്ടു.
''എന്തെല്ലാ....സുഖം തെന്നെയാ...''.'
'ആ...സുഗെന്തെന്നെ .....നാസര്‍ക്ക ഇന്നോ നാളെയായി എത്തും..ചെലപ്പോ...''.
''ങെ....അപ്പൊ അസ്മ ഒന്നും അറിഞ്ഞിക്കില്ലേ?..''.
''എന്ത്.....?''.
''ഏ...എല്ല ഒന്നൂല്ല...എന്നാ....ഞാമ്പോട്ടേ....''.
''എന്നാലു..... എന്താന്നു പറ...''.
''നാസറു വന്നിട്ട് ഒന്നുരണ്ടായ്ച്ചയായി...പക്ഷെ...ഓന്‍ ആടയല്ല...പാര്‍ക്കന്നെ....ഓന്റെ പോരേലല്ല''.
''പിന്നേടെയാ ?....എന്നാ ഞമ്മക്കാടപ്പോകാടാ അനസേ ....''.
''മാണ്ടപ്പ....ഇങ്ങളാടപ്പൊണ്ട...''.
''ആയെന്താ...?'.''അത്....ആട ബേറേം ആള്ണ്ട്...''.
''അയിനെന്താ ആള്ള്ളയ്നു... ഞാനോറെ പെണ്ണ്ങ്ങളെല്ലേ ?''.
''അതെന്നെയാ ഞാമ്പറഞ്ഞേ..ഓന്‍ടൊക്കെള്ളതും ഒരു പെണ്ണാ..ഒരിന്ദിക്കാരത്തി...കേട്ടിയതാന്നാ പറേന്നെ''.
പിന്നെ അവള്‍ക്കൊന്നും ഓര്‍മയില്ല..
ബോധം വന്നപ്പോള്‍ തന്റെ ചുറ്റും ബന്ധുക്കളും അയല്‍ക്കാരും...സഹതാപത്തിന്റെ കുറെ മുഖങ്ങള്‍...എവിടെ നിന്നോ ഉമ്മാന്റെ നിലവിളി,
''അന്റെ മോക്കീ ഗതി വന്നല്ലാ ....ഓന ഇത്തരേം നാള് കാത്ത് ന്ന്ന്‌റ്റ്.......അന്റെ മോള് വെശ്മിചെയ്നു കണക്കില്ല.....ഒനെല്ലാം മറന്നു പോയി ദുബൈപ്പോഉമ്മം ഓളെ പൊന്ന് മുയ്മനും ഒളോനിക്ക് ഊരിക്കൊടുത്ത്....എന്നിട്ടു ഓനീ ചതി ചെയ്തല്ലോ?....''.
അത് വരെ സപ്ത നാഡികളും തളര്‍ന്നു കിടക്കുകയായിരുന്ന അസ്മ ചാടിയെണീറ്റു.
"ഉമ്മ ഒന്നു മ്ണ്ടാണ്ട് ന്ന്നാ...ഇങ്ങനെ കൂക്കി ഇട്ടു കരയാന്‍ ഇപ്പൊ ഇവ്ട ഒന്നുന്ടായിക്കില്ല...ഓന്‍ പോട്ടെ ...പോയി ഓളേം കെട്ടി സുഗായി കയ്യട്ടെ...നിലവില് ഇപ്പൊ ഓനന്റെ മാപ്ല തെന്നെയല്ലേ.? ഓനെ ഞാനൊരു പാഠം പഠിപ്പിക്കും....അസ്മയാ പറേന്നെ ....ഓന്‍ ഇത് വെരെ കാണാത്ത അസ്മ...''. അത് വെറുമൊരു വാക്കല്ല..മൂന്നു കൊല്ലം ക്ഷമയോടെ... പ്രതീക്ഷയോടെ ...പ്രാര്‍ത്ഥനയോടെ ....കഴിച്ചു കൂട്ടിയ അവളിലെ സഹനശക്തിപരിണമിച്ചു കോപാഗ്നിയായി ...ജ്വലിക്കുകയായിരുന്നു..............
thasli
***************************************
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ