മോഹ ഭംഗം


നിന്‍റെ മോഹങ്ങള്‍,

എന്നും ഒരു കൊടും കാറ്റായിരുന്നു.

മറ്റുള്ളവരുടെ സന്തോഷത്തെപ്പോലും,

കടപുഴക്കി,ദുഖങ്ങളെ അവഗണിച്ച്.

നീ നേടിയതൊക്കെയും ഇന്ന് -

നിന്‍റെ എതിരാളികള്‍.

എനിക്കറിയാം,ഇപ്പോള്‍ നിന്നെ -

മഥിക്കുന്നതെന്തെന്നു ?

എന്‍റെ മോഹങ്ങള്‍ ,

എന്നും ഒരു മന്ദമാരുതനായിരുന്നുവല്ലോ?

 നല്ലയോര്‍മയുണ്ട്,

എനിക്ക് സ്നേഹിക്കാനും സ്വന്തമാക്കാനും

അറിയില്ലെന്ന് നീയന്നു പറഞ്ഞില്ലേ?

അത് നീയിപ്പോള്‍ തിരുതിക്കാണുമല്ലോ?

എനിക്കുള്ളതൊക്കെ എന്‍റെതാവുകയായിരുന്നു.

നഷ്ടപ്പെടലുകള്‍ ഇല്ലെന്നല്ല,

ഞാനത് വിധിയെന്ന് വിളിക്കും.

നീ അതും മറികടക്കാന്‍ ബലം പ്രയോഗിച്ചു.

ഫലമോ?.........

കാണെക്കാണെ,സൂര്യാസ്തമയവും

നീ അടുത്തറിയുന്നു.

വയ്കിയില്ലെന്നറിയുക ,

നഷ്ടപ്പെടലുകളില്‍ ചിലപ്പോള്‍

നേട്ടത്തിലേക്കുള്ള പടവുകളും,

മറഞ്ഞിരിക്കുന്നുണ്ടാവാം.

 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം