ജീവശ്വാസം പോലും സ്വന്തമല്ലാത്ത നാം എന്തിന്റെ പേരിൽ ഊറ്റം കൊള്ളുന്നു...


ഒരേ നിറത്തിൽ  ഞരമ്പുകളിൽ ഓടുന്ന ചുടുചോര വൃത്തികെട്ട കാരണങ്ങളുണ്ടാക്കി നാം എന്തിന് ചിന്തുന്നു..


ധരിച്ച വസ്ത്രം സ്വയം അഴിച്ചു മറ്റുമെന്നുറപ്പില്ലാത്തപ്പോൾ വസ്ത്രത്തിന്റെ പേരിൽ  എന്തിന് പത്രാസ്‌ കാട്ടുന്നു...


കഴിക്കുന്ന ഭക്ഷണം ഇറക്കാൻ കഴിയുമെന്നറിയാതെ വിഭവങ്ങൾ ഉണ്ടാക്കി ധൂർത്തടിക്കുന്നു....


അറിയുക, നമ്മുടേതായി നമുക്കൊന്നുമില്ല...

നമ്മിലൊരാൾ പിരിഞ്ഞ ശേഷമാണ് നമുക്കവർ ആരായിരുന്നുവെന്ന തിരിച്ചറിവുണ്ടാവുക...


അപരന് ആനന്ദം ലഭിക്കുന്നത് കൂടിയാണ് നമ്മുടെ ഓരോ പ്രവർത്തിയുമെങ്കിൽ അതിൽപ്പരം മനസ്സംതൃപ്തി വേറെയുണ്ടാവില്ല...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം