സ്വാഗത ഗാനം

 


വിരുന്നുവന്നവർ ഞങ്ങൾ ..
ഇവിടെ..
വിരുന്നുവന്നവർ ഞങ്ങൾ ...
അറിവിന്നക്ഷരമധുരം തന്നൊരു
തറവാട്ടിൻ തിരുമുറ്റമിതിൽ...
അൽഫലാഹിൻ മുറ്റമിതിൽ..
വിരുന്നുവന്നവർ ഞങ്ങൾ ..
ഇവിടെ..
വിരുന്നുവന്നവർ ഞങ്ങൾ ...

ഇഹപര വിജയം വരിച്ചീടാനായ്-
വിത്തുകൾ പാകിയ ഗുരുനാഥർ.
ഭൗതികജ്ഞാനം പഠിച്ചെടുക്കാൻ-
ചോദനയുണർത്തീ അകതാരിൽ.(2)
               
പരീക്ഷണങ്ങളിൽ പിടിച്ചു നിൽക്കാൻ
കരുത്തു നൽകിയ കലാലയം..
പേരിന്നർതഥം വിജയം എന്നതു -
അന്വർഥമാക്കിയ മഹാലയം.(2)
                     
                     (വിരുന്നു വന്നവർ....)
 
ഇരുളിൽ തടഞ്ഞു വീഴും നാടിന്-
വെളിച്ചമാണീ പൂവാടി..
അതിരുകളില്ലാത്തറിവിന്നുറവകൾ
ഒഴുകിയെത്തും മലർവാടി..(2)

തലമുറ മാറി ചിന്തകൾ മാറി
ഗുരുക്കൾ മാറി എന്നാലും...
തിരകൾ തീർക്കും കടലുകൾ പോലെ,
അറിവിൻ ദാഹമകറ്റുന്നൂ..(2)
                                    (വിരുന്നു വന്നവർ....)

പലരും പലവഴി പോയെന്നാലും,
മറക്കുകില്ലീ ഇടവഴികൾ..
പറഞ്ഞുതീരാ കുസൃതിതമാശകൾ-
മനസ്സിലുണ്ടേ ഒരു പാട്..(2)

വിരുന്നുവന്നവർ ഞങ്ങൾ ..
ഇവിടെ..
വിരുന്നുവന്നവർ ഞങ്ങൾ ...
അറിവിന്നക്ഷരമധുരം തന്നൊരു
തറവാട്ടിൻ തിരുമുറ്റമിതിൽ...
അൽഫലാഹിൻ മുറ്റമിതിൽ..(2)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം