പോസ്റ്റുകള്‍

ഫേമസോമാനിയ ●●●●●●●●●●●●●●●

സോഷ്യൽ മീഡിയയിൽ ഫേമസ് ആയ ഒരു കഥാകാരിയുടെ അഭിമുഖ വീഡിയോ കൂട്ടുകാരി എനിക്ക് അയച്ചുതന്നപ്പോൾ തന്നെ ഞാൻ അത് ഫ്രണ്ട്സ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.. അവിടെ നിന്നാണ് ഈ രോഗത്തിന്റെ തുടക്കം... ആ വീഡിയോ ഗ്രൂപ്പിൽ ഇട്ട ഉടനെ എൻറെ സുഹൃത്ത് എന്നോട് പറഞ്ഞു. നീയും ഇതുപോലെ ഒരിക്കൽ വീഡിയോയിലും അഭിമുഖത്തിലും ഒക്കെ വരണം..... അതിനുവേണ്ടിയാണ് ഞങ്ങൾ വെയിറ്റ് ചെയ്യുന്നത് ... കാര്യം...അപ്പോൾ ഞാൻ അതത്ര ഗൗരവത്തിൽ എടുത്തില്ല... ഒരു വളിച്ച ചിരി ഇമോജി ആയി ആയി ഇട്ടുകൊടുത്തു....അവിടന്ന് സ്കൂട്ടായി.. പിന്നീട് കുറേനേരം കഴിഞ്ഞപ്പോൾ "നീയും ഫേമസ് ആകുന്നത് കാണാൻ കാത്തിരിക്കുന്നു" എന്ന ആ ഡയലോഗ് എൻറെ മനസ്സിനെ വല്ലാതെ ഉലച്ചു...പൊട്ടത്തരങ്ങളാണെങ്കിലും അത്യാവശ്യം കുത്തിക്കുറിക്കുന്ന ഞാൻ ഇനി വല്ല വിധേനയും ഫേമസ് ആയാലോ...ഇനിയെങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന പോലെ... പിന്നെ ഫേമസ് ആവുക എന്ന *ഉത്തുംഗ മനോഹരമായ* ആ സ്വപ്നം മാത്രമായി എന്റെ ചിന്തയിൽ.... പണികളൊക്കെ എങ്ങനെയോ വേഗം വേഗം തീർക്കാൻ ശ്രമിച്ചു ...ഓരോ ജോലി ചെയ്യുമ്പോഴും, എത്രത്തോളമെന്നാൽ അടുക്കളയിൽ സ്റ്റൗ കത്തിക്കുമ്പോൾ അതിങ്ങനെ ആളിക്കത്തും പോലെ.., മീനി...

🏵️പൂക്കൾ🌻

 💐🌷🌹🌻🌼🌸🌺 ചെറുപ്പത്തിൽ  ഒരുപാട് പൂക്കൾ ഉണ്ടായിരുന്നു  വീട്ടിൽ ... ഇടക്ക് ഒരോ കല്യാണം വരുമ്പോൾ  മുറ്റം ശരിയാക്കുന്ന പരിപാടിക്കിടയിൽ ചെടികൾ പിഴുതുമാറ്റും .. വീണ്ടും ചെടികൾ നടും.... പൂക്കൾ പുഷ്പിക്കും  വീണ്ടും കല്യാണം വരും ചെടികൾ പിഴുതുമാറ്റും..എന്റെ കല്യാണം വരെ അത് തുടർന്നു... പിന്നെ ചെടികൾ നട്ടെങ്കിലും ഒന്നോ രണ്ടോ മാത്രമേ പൂക്കൾ ഉള്ളത് ഉണ്ടായുള്ളൂ... ഓരോ പൂക്കൾക്കും ഓരോ ഓർമകളാണ്...അതിരാവിലെ എഴുന്നേറ്റ് മുല്ലപ്പൂച്ചോട്ടിൽ പോയി നിൽക്കുമ്പോൾ കിട്ടുന്ന ഒരനുഭൂതിയുണ്ട്..  🤩🤩🤩🤩 കല്യാണങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു പൂവാണല്ലോ മുല്ല.. മുല്ല മണം കിട്ടാൻ പണ്ട് മണവാട്ടിയെ ചുറ്റിപ്പറ്റി നിൽക്കുക ഒരു വിനോദമായിരുന്നു... മണവാട്ടിയെ പുതിയാപ്പിള വീട്ടുകാർ വന്ന് ഡ്രസ് മാറ്റുമ്പോൾ ആദ്യത്തെ മുല്ലപ്പൂ അഴിച്ചു മാറ്റും... അപ്പോൾ അത് പീസാക്കി ഞങ്ങൾക്ക് തരും...🤓..കിട്ടാത്ത ചില കുട്ടികൾ അപ്പോൾ പറയുന്ന ഒരു തത്വമാണ് "വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്" തലശേരി ഭാഗത്ത്‌ പണ്ട് കല്യാണത്തിന് ആപ്പിൾ വെച്ച മുല്ലപ്പൂ മാലയില്ലെങ്കിൽ പുതിയാപ്ല ആവില്ല... മാലകളുടെ എണ്ണം കൊണ്ട് പുതിയാപ്ല...

❤ ഹൃദയം വിശാലമാക്കുക❤

 ഒരു മെഴുകുതിരി വെട്ടത്തിന്റെ ആയുസ്സേ ഭൂമിയിൽ നമുക്കുള്ളൂ.. എരിഞ്ഞടങ്ങും മുമ്പ് പ്രകാശം പരത്തി മറ്റുള്ളവർക്ക് വെളിച്ചമാകണം.. സ്വയം നന്മയുടെ വാഹകരായി ചുറ്റുമുള്ള നന്മയിൽ കൈകോർത്തു പരസ്പരസഹകാരികളാവണം മനുഷ്യൻ.  പുരോഗമന വാദികളാണെന്ന് അവകാശപ്പെടുമ്പോഴും ഉള്ളിന്റെയുള്ളിൽ യാഥാസ്ഥിതികത്വം പറിച്ചെറിയാനാവാത്ത വ്യാധിയായി കുടികൊള്ളുന്നുണ്ടെങ്കിൽ അവർക്ക്  തുറന്ന മനസ്സോടെ ചുറ്റും കാണുന്ന നന്മകളെ അംഗീകരിക്കാനാവില്ല. തങ്ങളാണ് ഏറ്റവും വലിയ ശരിയെന്ന അഹംബോധം ജീവിതത്തെ വരിഞ്ഞുമുറുക്കിയിരിക്കും. അവർക്ക് മറ്റുള്ളവരുടെ വികാരത്തെ ഉൾകൊള്ളാൻ ഒരിക്കലും സാധിക്കില്ല. പുറമേക്ക് വിശാലമനസ്കരായി  അഭിനയിച്ചുകൊണ്ടിരിക്കുന്ന ഇവർക്ക് ആൽമരത്തിൻറെ ഭാവമായിരിക്കും. ഇതൊരു നന്മയായി പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും മറ്റുള്ളവർ തങ്ങളുടെ തണലിൽ കഴിഞ്ഞുകൊള്ളണം എന്ന ദുർവാശിയാണത്. അപരന്റെ സ്വാതന്ത്ര്യത്തിന് എന്നും വിലങ്ങു തടിയായി നിൽക്കുന്നവർ.ഞങ്ങൾ നല്ലവരാണ് എന്നു ഇടക്കിടെ സ്വയം പറഞ്ഞു കൊണ്ടിരിക്കും.സ്വന്തത്തെത്തന്നെ വിശ്വാസമില്ലാത്ത പോലെ. ഇത്തരക്കാർക്ക് മറ്റുള്ളവരുടെ അഭിപ്രായങ്ങൾ ഗൗനിക്കാനും മടിയായിരിക്കും. നല്ലതിനെ ഒ...

സ്കൂൾ ഡയറി ****************

  ഈ കഥ നടന്നിട്ട് കുറെ വർഷങ്ങളായി. യു പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന കാലം..... ഏകദേശം ഉച്ചക്ക് പന്ത്രണ്ട് മണി കഴിഞ്ഞു കാണും.രാജൻ മാഷ് ക്ലാസ്സിൽ കണക്ക് പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. മാഷിനെ നല്ല പേടിയായത് കൊണ്ട്  ഇമവെട്ടാതെ ഓരോരുത്തരും ശ്രദ്ധിച്ചിരിക്കുകയാണ് കഞ്ഞിപുരയുടെ തൊട്ടടുത്താണ് ഞങ്ങളുടെ ക്ലാസ് ..  കഞ്ഞിയുടെയും ചെറുപയർ വേവിച്ചതിന്റെയും മണം നാസാരന്ദ്രങ്ങളെ തുളച്ച്കൊണ്ടിരുന്നു..  വിശപ്പ് അതിന്റെ മൂർധന്യത പ്രാപിച്ചു കൊണ്ട് കൂടെതന്നെയുണ്ട്...ഉച്ച ബെല്ലടിക്കാൻ അടുത്ത ഒരു പീരിയഡ് കൂടി കഴിയണം..പഠിക്കുന്നതൊന്നും  തലയിൽ കയറുന്നില്ല. ബെല്ലടിച്ചു.. ആശ്വാസം.. ഇനി ഒരു പീരിയഡ് കൂടി  സഹിച്ചാൽ മതിയല്ലോ..പക്ഷേ ആ സമയത്തെ ഇഗ്ലീഷ് പഠിത്തം ആലോചിക്കുമ്പോൾ.. ബെല്ലടിച്ചു ഏറെ നേരം കഴിഞ്ഞു.. സുജാത ടീച്ചറെ കാണുന്നില്ല.. ടീച്ചർ ഇന്ന് വന്നില്ലേ..ഇല്ലെന്ന് തോന്നുന്നു.മനസ്സിൽ ലഡു പൊട്ടി....ആ സംശയത്തെ ഉറപ്പിച്ചു കൊണ്ട് തൊട്ടടുത്തിരിക്കുന്ന ഷാഹിനയോട്  പറഞ്ഞു..ടീച്ചർ ഇന്ന് ഇല്ല മോളേ..അൽപസമയത്തിനുള്ളിൽ തന്നെ ക്ലാസ് മുഴുവൻ ആ വാർത്ത പരന്നു... അതോടെ കുട്ടികളെല്ലാം നല്ല 'അച്ചടക്ക'മ...

കഥ ഔട്ടിങ്ങ്‌ ***********

  അവധി ദിവസം ശരിക്കും'അടിച്ചു പൊളിക്കു'കയാണ്  മക്കൾ രണ്ടു പേരും..മേശയും കസേരയും പരിക്കേറ്റ നിലയിൽ.. സോഫയിൽ നിന്നും കിലോമീറ്റർ അകലെ എത്തിയിരിക്കുന്നു ക്യുഷനുകൾ..മൊത്തത്തിൽ ഒരു യുദ്ധം കഴിഞ്ഞ പ്രതീതി..എന്റെ  കാൽപെരുമാറ്റം കേട്ടപ്പോൾ തന്നെ രണ്ടും എലികളെ പോലെ എവിടെയോ ഓടിയൊളിച്ചു. ദേഷ്യം വന്ന് അലറി വിളിച്ചപ്പോൾ രണ്ടും പുറത്തേക്ക് വന്നു."എന്താടാ ഈ കാണിച്ചു വച്ചിരിക്കുന്നത്. ഇങ്ങനെയാണോ കളി."  "ഞങ്ങക്ക് ഇവിടെ വേറെ എന്ത് കളിയുണ്ട്.മമ്മി തന്നെ പറ.. വീക്കെൻഡ് ആയാൽ പോലും ഒന്നു പുറത്തേക്ക് കൊണ്ട് പോകില്ലല്ലോ..".ഉടനെ വന്നു ചോട്ടാ ബീമിന്റെ മറുപടി. ഉത്തരം മുട്ടിയപ്പോൾ സുമ വേഗം സ്ഥലം കാലിയാക്കി.  അവരുടെ ആവശ്യം ന്യായമാണ്.അവരെക്കാളേറെ അവളും അതാഗ്രഹിക്കുന്നുണ്ട്.മക്കൾ ഇങ്ങനെ ബഹളം വെച്ചെങ്കിലും അസ്വദിക്കുന്നു. എന്നാൽ ഒന്നു മിണ്ടിപ്പറയാൻ പോലും അവൾക്കാരുമില്ല. കല്യാണം കഴിഞ്ഞയുടനെ അവളെ പുറത്ത് കൊണ്ടുപോകാൻ രവിക്കായിരുന്നു ഏറെ ആവേശം.  അവൾ ഫോണെടുത്ത് രവിയെ വിളിച്ചു."രവീ നീയെവിടെയാ? ഒരവധി ദിവസമായിട്ട് കറങ്ങി നടപ്പ് തന്നാണോ? " അല്ലെടീ ഞാൻ ഒരു അർജന്റ് മീറ്റിംഗ് അറ്റൻഡ് ചെയ്യാൻ പ...

എന്റെ ആദ്യ സ്റ്റേജോർമ

അന്ന് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുകയാണ്.  എത്ര കൊല്ലം മുമ്പെന്നു ചോദിച്ചാൽ ഏകദേശം ഒരു പത്തു... അയ്യട.. അത് വേണ്ട, എന്നിട്ട് വേണം എന്റെ വയസ്സ്  മനസ്സിലാക്കാൻ..നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അത്ര തന്നെ.. സ്കൂൾ കലോൽസവമായിരുന്നു അന്ന്.. രാവിലെ തന്നെ  കലാമത്സരങ്ങൾ  കാണാൻ  രാവിലെത്തന്നെ കുളിച്ചൊരുങ്ങി എന്റെ ഫേവറിറ്റ് ചുവന്ന ചുരിദാറുമിട്ട് ഉപ്പ സൗദീന്ന് കൊണ്ട് വന്ന ഗോൾഡൻ വാച്ചൊക്കെ കെട്ടി മൊഞ്ചത്തിയായി പുറപ്പെട്ടു.... അന്നത്തെ ദിവസത്തിന് വേറെയും വല്യൊരു പ്രത്യേകതയുണ്ടായിരുന്നു... എന്താണെന്നറിയണ്ടേ... എന്റെ ആദ്യത്തെ സ്റ്റേജിലേക്കുള്ള അരങ്ങേറ്റം കൂടിയായിരുന്നു അന്ന്.. അതേ..ഞാനൊരു സംഭവം ആണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങിയ ദിവസം.. സ്റ്റേജിൽ കയറുന്നത് ഓരോ നിമിഷവും മനസ്സിലേക്ക് ഓടിയെത്തി.. സന്തോഷവും ടെൻഷനും കാരണം  ആകെയൊരു വല്ലാത്ത അവസ്ഥ..വയറൊക്കെ ഇങ്ങനെ ഗുളു ഗുളൂന്ന് ആയി വരുന്നു..വഴിയിലുടനീളം ചങ്ങായിമാർ പരസ്പരം ഇത് തന്നെ ചർച്ച..  അവനവൻ പങ്കെടുക്കുന്ന ഇനങ്ങളെ പറ്റി.. "എടീ നീ എന്തിനാ പേര് കൊടുത്തെ" കൂട്ടുകാരി ഷൈനിയാണ്..ഞാൻ വല്യ ഗമയിൽ.."ദേശീയഗാനത്തിനും മാപ്പിളപ്പാട്ടി...

സ്വാഗത ഗാനം

  വിരുന്നുവന്നവർ ഞങ്ങൾ .. ഇവിടെ.. വിരുന്നുവന്നവർ ഞങ്ങൾ ... അറിവിന്നക്ഷരമധുരം തന്നൊരു തറവാട്ടിൻ തിരുമുറ്റമിതിൽ... അൽഫലാഹിൻ മുറ്റമിതിൽ.. വിരുന്നുവന്നവർ ഞങ്ങൾ .. ഇവിടെ.. വിരുന്നുവന്നവർ ഞങ്ങൾ ... ഇഹപര വിജയം വരിച്ചീടാനായ്- വിത്തുകൾ പാകിയ ഗുരുനാഥർ. ഭൗതികജ്ഞാനം പഠിച്ചെടുക്കാൻ- ചോദനയുണർത്തീ അകതാരിൽ.(2)                 പരീക്ഷണങ്ങളിൽ പിടിച്ചു നിൽക്കാൻ കരുത്തു നൽകിയ കലാലയം.. പേരിന്നർതഥം വിജയം എന്നതു - അന്വർഥമാക്കിയ മഹാലയം.(2)                                            (വിരുന്നു വന്നവർ....)   ഇരുളിൽ തടഞ്ഞു വീഴും നാടിന്- വെളിച്ചമാണീ പൂവാടി.. അതിരുകളില്ലാത്തറിവിന്നുറവകൾ ഒഴുകിയെത്തും മലർവാടി..(2) തലമുറ മാറി ചിന്തകൾ മാറി ഗുരുക്കൾ മാറി എന്നാലും... തിരകൾ തീർക്കും കടലുകൾ പോലെ, അറിവിൻ ദാഹമകറ്റുന്നൂ..(2)    ...