പുതുമഴ വാനിൽ പെയ്തല്ലോ
അറിവിൻ പുലരി വിരിഞ്ഞല്ലോ..
ഉമ്മ തൻ മടിയിൽ നിന്നും നമ്മൾ
മദ്രസ തന്നിലണഞ്ഞല്ലോ.. (2)
വിരുന്നു വന്നവർ നമ്മൾ
ഇവിടെ...
വിരുന്നു വന്നവർ നമ്മൾ
അറിവിന്നക്ഷരമധുരം നുകരാൻ
വിരുന്നു വന്നവർ നമ്മൾ..
പുതുമഴ വാനിൽ പെയ്തല്ലോ
അറിവിൻ പുലരി വിരിഞ്ഞല്ലോ..
ഉമ്മ തൻ മടിയിൽ നിന്നും നമ്മൾ
മദ്രസ തന്നിലണഞ്ഞല്ലോ..
തമസ്സിൽ തടഞ്ഞു വീഴും മനസ്സിന്-
നൂറായെത്തും പൂവാടി..
അതിരുകളില്ലാത്തറിവിന്നുറവകൾ
ഒഴുകിയെത്തും മലർവാടി..
പുതുമഴ വാനിൽ പെയ്തല്ലോ
അറിവിൻ പുലരി വിരിഞ്ഞല്ലോ..
ഉമ്മ തൻ മടിയിൽ നിന്നും നമ്മൾ
മദ്രസ തന്നിലണഞ്ഞല്ലോ..
ഗുരുവിൻ തണലിൽ ഒന്നായി നമ്മൾ
നന്മതൻ പാത തെളിച്ചീടാം..
പകർന്നു നൽകും ജ്ഞാന പ്രഭയിൽ
നല്ലൊരു നാളെ പണിതീടാം..
പുതുമഴ വാനിൽ പെയ്തല്ലോ
അറിവിൻ പുലരി വിരിഞ്ഞല്ലോ..
ഉമ്മ തൻ മടിയിൽ നിന്നും നമ്മൾ
മദ്രസ തന്നിലണഞ്ഞല്ലോ..(2)