❤️സ്വതന്ത്ര ഇന്ത്യയിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരോടും അന്യരെന്ന് മുദ്ര കുത്തപ്പെട്ട ഈ മണ്ണിന്റെ അവകാശികളോടും ദുരന്തങ്ങളിലും മഹാമാരിയിലും പ്രയാസമനുഭവിക്കുന്നരോടും ഐക്യദാർഢ്യം❤️


ആഗസ്റ്റ് 15 എനിക്കും ഒരുപാട് വിശേഷപ്പെട്ടതാണ്...


ഇരുപത്തിയൊന്ന് വർഷം....മാതാപിതാക്കളോടൊപ്പം ജീവിച്ചതിനെക്കാൾ കൂടുതൽ😥 പ്രിയപ്പെട്ടവനോടൊപ്പം...😍..എന്റെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും എന്റെ ഇഷ്ടങ്ങളിലും അനിഷ്ടങ്ങളിലും ഒരുമിച്ച്..... ഇണങ്ങിയും പിണങ്ങിയും അടിപിടി കൂടിയും ചിലപ്പോൾ എന്നെ അങ്ങേയറ്റം "സഹികെട്ട് " സഹിച്ചും...എന്റെ വാശികൾക്ക് വഴങ്ങിയും *വീഴ്ചകളിൽ* താങ്ങായും എന്നോടുള്ള സ്നേഹം പുറമേയുള്ളതിനെക്കാൾ ഉള്ളിലൊളിപ്പിച്ചും..


അഞ്ച് മക്കളുടെ ലോകത്ത് ആനന്ദത്തോടെയും..വേവലാതിയോടെയും..


ചിലപ്പോൾ തോന്നും ഞാനാണ് ഈ ലോകത്ത് ഏറ്റവും ഭാഗ്യവതി എന്ന്.. ചിലപ്പോൾ നേരെ തിരിച്ചും.....അതാണല്ലോ ജീവിതം...😍


എന്നാലും ഞാൻ പടച്ചവനോട് നന്ദിയുള്ളവളാണ്...🤲🏻🤲🏻🥰

..


ഈ ദിവസം ഏറ്റവുമാദ്യം 3 കൊല്ലം മുമ്പ് വരെ ആശംസകൾ അറിയിച്ചു വിളിക്കുന്ന ഒരാളുണ്ടായിരുന്നു.... എന്റെ ഉപ്പാവ.....❤️❤️❤️❤️❤️❤️


ഇന്ന് നീ വിളിക്കുമല്ലോ എന്ന് കാത്തിരിക്കുകയാണ് എന്ന് പറയുന്ന പൊന്നുമ്മ...❤️❤️❤️❤️❤️..


 അരികിലില്ലെങ്കിലും അവരുടെ ഓർമകൾ കൂടെയുണ്ട്....പിന്നെ സന്തോഷത്തിലും വേദനയിലും വിളിച്ചന്വേഷിക്കുന്ന കുറെ സൗഹൃദങ്ങൾ.... സ്നേഹനിധികളായ കൂടപ്പിറപ്പുകൾ

 ..അകലങ്ങളിലിരുന്നു പോലും സ്നേഹിക്കുന്നവർ..എല്ലാവർക്കും തിരിച്ചു തരാൻ സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം