വേർപാട്
മനസ്സിന്റെ സങ്കടപ്പെയ്ത്ത് മറച്ചിരുന്ന കുടയുടെ വില്ലൊടിഞ്ഞിരിക്കുന്നു..
പ്രതിസന്ധികളിൽ പ്രതീക്ഷിക്കാറുള്ള വിളിയും നിലച്ചു പോയിരിക്കുന്നു...
പരിഭവഭാണ്ഡം തുറക്കുന്നവർക്കിടയിൽ പരാതി കേൾക്കാത്ത ഒരെയൊരിടം മറഞ്ഞിരിക്കുന്നു...
എങ്കിലും, കൂടെയുണ്ടെന്ന തോന്നലിൽ തന്നെയാണ് പലപ്പോഴും...
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് പകരം,
പ്രാർത്ഥനയിൽ അഭയം തേടുന്നു...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ