അമേരിക്കക്കാര്‍ സ്വന്തം നാട്ടിലെ കറുത്ത വര്‍ഗക്കാരെ കൈകാര്യം ചെയ്ത രീതികളെപറ്റിയുള്ള വസ്തുതകൾ, കൊട്ടിഘോഷിക്കപ്പെടുന്ന പാശ്ചാത്യന്‍  ജനാധിപത്യബോധത്തിന്റെയും, പൊള്ളയായ സമത്വസങ്കല്‍പത്തിന്റെയും നേരറിവുകൾ തുറന്നു കാട്ടുന്ന കൃതിയായിരുന്നു അലക്സ് ഹാലിയുടെ " മാൽക്കം എക്‌സ്".


വെള്ളക്കാർക്ക് അടിമപ്പണി ചെയ്യാൻ വേണ്ടി കപ്പലിറങ്ങിയ ആഫ്രിക്കൻ നീഗ്രോകളുടെ അവശേഷിപ്പുകൾ അടിമത്തം അവസാനിച്ചിട്ടും വർണ്ണവെറിയുടെ രൂപത്തിൽ ഇന്നും ദുരിതമനുഭവിക്കൽ തുടരുന്നു.മനുഷ്യൻ എന്ന പദവിയിലേക്ക് ചേർക്കാൻ യോഗ്യതയില്ലാത്ത ശവത്തിന് തുല്യമായ എന്ന അർത്ഥമാണ് ഗ്രീക്ക് ഭാഷയിൽ നീഗ്രോ എന്നതിന്.


ഇന്ത്യയിൽ ദളിത് സമൂഹം അനുഭവിക്കുന്ന യാതനകൾ തന്നെയാണ് കറുത്തവർഗ്ഗക്കാരും അനുഭവിക്കുന്നത്.ഇന്ത്യൻ ജനസംഖ്യയുടെ 25 ശതമാനം ദളിതരാണെങ്കിൽ ,അമേരിക്കൻ ജനസംഖ്യയുടെ മൂന്നിലൊന്ന് കറുത്ത വർഗ്ഗക്കാരാണ്.കോവിഡ് മരണങ്ങളുമായി ബന്ധപ്പെട്ട വാർത്തകളിൽ പോലും വർണ്ണവിവേചനം ശക്തമായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.


 കഴിഞ്ഞദിവസം ലോകമന:സാക്ഷിയെ ഞെട്ടിച്ച ആ മനുഷ്യന്റെ ദയനീയമായ മുഖം, മാൽക്കം എക്സിന്റെ വായനയിൽ ഹൃദയതാളം ഏറിയും കുറഞ്ഞും നെടുവീർപ്പാകുന്ന നിമിഷങ്ങൾ ഓർത്തു പോയി. വംശീയമായ അതിക്രമങ്ങളുടെ പേരില്‍ അവരനുഭവിക്കുന്ന പീഡനങ്ങൾ! വെളുത്ത തൊലിയുള്ളവന് കറുത്ത തൊലിയുള്ളവനോട് തോന്നുന്ന ആ വൃത്തികെട്ട മാനസികാവസ്ഥയുടെ പേരിൽ മാത്രം എത്രയെത്ര മനുഷ്യജീവിതങ്ങൾ മൃതമായിപ്പോയിട്ടുണ്ട്. 


 ബിലാലിനെ സ്വന്തം തോളത്തേറ്റി വിശുദ്ധ കഅബാലയത്തിന്റെ മുകളിലെത്തിച്ച് ഇസ്‌ലാമിന്റെ സമത്വത്തിന്റ കരുത്തുറ്റ പ്രതീകമാക്കിയ പ്രവാചകൻ...കറുപ്പിനും വെളുപ്പിനുമിടയിൽ ഒരേ നിറമുള്ള ഹൃദയം കൊണ്ട് സാഹോദര്യത്തിന്റെയും ,നന്മയുടെയും സന്ദേശം സ്വീകരിക്കാൻ, കൈമാറാൻ പ്രാപ്തമാക്കിയ ഇസ്‌ലാം. അത് കൊണ്ട് മർദ്ദിതരേ...... നിങ്ങൾ സന്തോഷിച്ചു കൊള്ളുക! നിങ്ങളുടെ രോദനങ്ങൾക്ക് വിഹായസ്സുകളെ പിളർന്നു കൊണ്ട് സർവലോകനാഥന്റെ സിംഹാസനത്തെ തട്ടി പ്രതിധ്വനിക്കുമാറ് ശക്തിയുണ്ട്. നാളെ നിങ്ങളുടേതാണ്!!!!


പ്രാർത്ഥനയോടെ...❤️❤️❤️

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം