പ്രണയം

 ഇരവിൻ വിരി മാറിലൊരു നക്ഷത്രം -

കൺ ചിമ്മവേ ,
കരളിൽ തേടുന്നു വേഴാമ്പൽപക്ഷി ഞാൻ.
എന്നാണാ പുനഃസമാഗമ സന്ധ്യയിൽ,
തളിരിട്ടുവിരിയും നാം.
അധരത്തിൽ അണിയുവാൻ
നിണശോണിമ നീ തരു.
വിണ്ണിൻ താരമേ ,
എന്നിൽ വന്നണയൂ നീ.
മഴ മുകിലേ ,എണ്ണനുരാഗ ഗാനമായ്-
നീയൊന്നു പെയ്യുമോ?
ഒരു കോടി പൂക്കൾ പോൽ-
പൂത്തുലയും ചന്ദ്രികേ,
അകലെയാം വെൺ ശോഭ-
പകരു നീ എന്നിലായ്.
ഒരു നൂറു ജന്മം ഞാൻ നോമ്പ് നോറ്റു കാത്തിടാം,
എന്നുമെന്നരികിൽ വരുമെന്നു ചൊല്ലു നീ
വിരിയാത്ത രാത്രികളിൽ ,
കൂട്ടിനു നിൻ കനവുകൾ-
ഒരുമിച്ചു ചേർന്നതിൻ ധന്യമാം-
,ഓര്മകൾ
അവയെല്ലാം ഒരു ചിപ്പിക്കുള്ളിൽ-
ഞാൻ സൂക്ഷിച്ചു,
മഴവില്ലിൽ വർണത്താൽ-
പട്ടു ചേല പുതപ്പിച്ചു.
ഉടയാത്ത കുപ്പിവളകൾ നീയന്നുടച്ചപ്പോൾ,
സാഫല്യമായതെൻ മിഴിവേകിയ സ്വപ്‌നങ്ങൾ.
ഇന്നും ഞാൻ നെയ്യുന്നതാ,
സ്വപ്നത്തിൻ നിറമാല്യം.
എന്നാണോ അറിയില്ല-
അതു മാത്രമീ മനം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം