ഒരുനാൾ
ഒരു പനിച്ചൂടിലാ-
യെരിയുമെൻ നെഞ്ചിലെ
കുളിരായ് മാറുവാ- നുരുകിയെന്നുമ്മയിന്നില്ല...
എത്രരാവുകൾ..
ഉറങ്ങാതുണർത്തി ഞാൻ..
പിന്നെയുറങ്ങാതുമ്മയോ പുലരുവോളമെൻ
സുഖനിദ്രക്ക് കാവലായ്.
ഇനി വരില്ല....
പിറകിലേക്കൊന്നു,
തിരിഞ്ഞു നോക്കിയെന്നും
പടിയിറങ്ങിപ്പോകു
മെന്നുപ്പയും...
അകലെയായ് എരിയും-
വിളക്കിലെ കെടാത്തൊരു,
തിരിയായ് തെളിഞ്ഞ,
ഉപ്പയുമുറങ്ങുന്നു മണ്ണിലായ്.
വല്ലായ്‌മകളിൽ എന്നുമരികിലി
ലല്ലാത്തതിൻ പരിഭവം
നിലച്ചതിൻ പിടച്ചിലൊന്നടക്കാൻ
ഒരു തിരിച്ചുപോക്കിനുമാകില്ല..
എങ്കിലുമീ ഇരുട്ടിനപ്പുറത്തെ,
വെളിച്ചം കടന്നെത്തുമാ
കിളിവാതിൽ തുറന്നൊരു-
നാൾ ബർസഖിലെത്തണം.
പറയാനഹന്തയാനുവാദം
നൽകാതെ കുമിഞ്ഞു
കൂടിയ മാപ്പിൻ ഭാണ്ഡത്തെ
കരുണക്കടലിൽ കുതിർക്കണം.
*തസ്‌ലി*
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ