അസ്തിത്വം

 വിണ്ടുകീറിയ നഗ്‌നപാദരെ

നിങ്ങളെക്കുറിച്ചെഴുതാൻ കവികൾ പിറവിയെടുത്തില്ലെന്നറിയുമ്പോൾ

തപിക്കുമീ ഉലയിലെ കനലുകൾ കൂട്ടികത്തിച്ച ചെറു തീ ആളിപ്പടർന്നിടട്ടെ..

ദൂരേക്ക് മാത്രം കാണുന്ന കണ്ണുള്ള മഹാനിരീക്ഷകരുടെ നാട്ടിൽ

നിങ്ങൾ ജനിച്ചതേ പിഴവ്.

നെഞ്ചിലെ കനം നിറച്ചൊരു ഭാണ്ഡവും പേറി മൂകമായ് നീങ്ങുന്ന

കാഴ്ചകൾ കണ്ട നെടുവീർപ്പിനാൽ 

ഒരു കൊടുങ്കാറ്റടിച്ചെങ്കിൽ..

ഉള്ളിൽ തളം കെട്ടിയ മൗനത്തിന്നണ പൊട്ടിയൊരു മഹാ പ്രളയത്തിൽ

ഈ നാടിൻ പാപങ്ങൾ 

കഴുകാൻ കഴിഞ്ഞെങ്കിൽ..

അസ്തിത്വം തെളിയിക്കാൻ സൂചിത്തുമ്പു പോലും ഇല്ലാത്തവന് മുന്നിൽ നിങ്ങളുടെ ചോരയുരുക്കിയ

വിയർപ്പ് കണത്താൽ പടുത്തുയർത്തിയ നേരിന്റെ

നെടുവീർപ്പുകൾ തീർത്ത ഘോരശബ്ദത്താൽ കണക്ക് ചോദിക്കട്ടെ..









അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം