വിരഹിണിയുടെ കവിത

 അറ്റു പോകാത്ത

ഓർമകളിൽ 

കരളിൽ നിന്ന് 

നീ രചിച്ച കവിത...

പ്രണയാഗ്നിയാൽ

തെളിയിച്ചു വച്ച

കെടാവിളക്കിനെ

മിഴിനീരിനാൽ 

നനക്കാതെ,

സ്നേഹം പകുത്തു 

നൽകിയ ഓർമകളുടെ നിശ്വാസത്താൽ 

ഊതിക്കത്തിച്ചു 

കൊണ്ടിരിക്കുന്ന

പ്രിയപ്പെട്ടവളെ.....


നിന്റെ 

കൈക്കുമ്പിളിൽ

നിന്നൂർന്നു

ദൂരേക്ക് മറഞ്ഞയാ

തെളിനീർ

പ്രവാഹത്തെ

പുൽകുന്ന,

അതിലലിഞ്ഞു 

ചേരുന്നൊരു കാലം

വിദൂരമല്ല പ്രിയേ..


സൂക്ഷിച്ചു നോക്കൂ..

നീയാം തുള്ളിയെ 

കാത്ത് 

ആ പൂന്തേനരുവി 

തെളിഞ്ഞൊഴുകി

കളകളം പൊഴിക്കുന്നത്

നീ കാണുന്നില്ലേ...

💞💞💞💞💞💞

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം