തനിച്ചായിപ്പോയവൾ

 അവൾ.....

ആത്മാവിൻ പ്രണയത്തെ
കൂട്ടിലടച്ചവൾ.
പകുത്തെടുത്ത ഹൃദയത്തെ
തിരികെ വച്ചവൾ ..
രാവിന്റെ മുറിവ് ,
പകലിനാൽ തുന്നിച്ചേർത്തവൾ

അവൾ...
നനഞ്ഞ തൂവാലയിൽ
കവിത രചിച്ചവൾ.
പിറന്ന നാട് പോലും വിട്ട്..
പുറപ്പെട്ട് പോയവൾ.
ചിരിച്ചു കൊണ്ട്
കരയാൻ പടിച്ചവൾ....

അവൾ..
കോർത്തു വെച്ച മാല്യം
അണിയാൻ കഴിയാത്തവൾ..
വെളിച്ചത്തെ പേടിച്ച്
ഇരുട്ടിനെ തേടിയവൾ..
വിരലുകളറുത്തു മാറ്റുമ്പോഴും
വീണ മീട്ടാൻ ശ്രമിക്കുന്നവൾ..

അവൾ..
അവൾ....
തനിച്ചല്ലാതിരുന്നിട്ടും-
തനിച്ചായിപ്പോയവൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം