പുസ്തകാസ്വാദനം

 "കാലം മായ്ച്ച കാൽപ്പാടുകൾ"...വേറിട്ട ഒരു വായനാനുഭവം..  പെയ്തിട്ടും പെയ്തിട്ടും തോരാത്ത മഴ പോലെ...

ചിലപ്പോൾ സങ്കടം കൊണ്ട് തൊണ്ട വരണ്ടു.. ചിലപ്പോൾ കണ്ണുകൾ നനഞ്ഞു.. സ്വയം തോന്നാറുള്ള കുറവുകളൊക്കെ മായ്ച്ചു കളയുന്ന പ്രചോദനം പോലെ...ഒഴുക്കിനെതിരെ ആഞ്ഞു തുഴഞ്ഞു ജീവിക്കാൻ പ്രേരിപ്പിക്കുന്ന വഴികാട്ടി..പരീക്ഷണങ്ങളിൽ പതറിപ്പോയേക്കാവുന്നിടത്ത് നിന്ന്  കരുത്തോടെ ഉയിർത്തെഴുന്നേറ്റ ജീവിതം ലാളിത്യവും നിഷ്കളങ്കതയും തുളുമ്പുന്ന വരികളിൽ ആവിഷ്കരിച്ചിരിക്കുന്നു.


വായിക്കാൻ കുറെ നാളായി ആശിച്ചിരുന്നു..ഒടുവിൽ എഴുത്തുകാരിയിൽ നിന്ന് തന്നെ കൈപ്പറ്റാൻ ഭാഗ്യം കിട്ടി...അവരെ കാണുക എന്നതുമൊരു സ്വപ്നമായിരുന്നു.നേരിൽ കണ്ടപ്പോൾ ഈ പ്രതിഭയോട് അത്ഭുതവും ബഹുമാനവും കൂടി വന്നു.അറിഞ്ഞതിനെക്കാൾ കൂടുതലായിരുന്നു മാരിയത്തെന്ന Mariyath Ch നിറപുഞ്ചിരിയുടെ പര്യായമായ ആ മാരിവില്ലിന്റെ ജീവിതകഥ.


കുറഞ്ഞ സമയം കൊണ്ട് തന്നെ നമ്മുടെ സ്വന്തം കൂടപ്പിറപ്പായി അവർ മാറിയ പോലെ.വല്ലാത്ത ഒരു പോസിറ്റീവ് എനർജി പകരുന്ന ഇടപെടൽ. ഇത്രയും നാളത്തെ ജീവിതത്തിൽ നമ്മളൊക്കെ എന്തു ചെയ്തു എന്ന ചോദ്യം വല്ലാതെ അസ്വസ്ഥമാക്കുന്നു. പ്രയാസങ്ങളിൽ നിരാശരായിപ്പോകുന്നവർക്ക് തീർച്ചയായും ഒരു മർഗ്ഗദർശിയാണീ രചന.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം