വിരുന്നുവന്നവർ നമ്മൾ ..
ഇവിടെ..
വിരുന്നുവന്നവർ നമ്മൾ ...
മാമല നാടിൻ
ആഘോഷ സംഗമ
അസുലഭ സുന്ദര
വേദിയിതിൽ
അനർഘ സുരഭില
നിമിഷമിതിൽ..
വിരുന്നുവന്നവർ നമ്മൾ ..
ഇവിടെ..
വിരുന്നുവന്നവർ നമ്മൾ ...
ഹൃദയം നിറഞ്ഞ
സ്വാഗതമോതി
ആശംസ നേരാം
വരവേൽക്കാം.
മാലോകരെല്ലാം
ഒന്നാണെന്നൊരു
സന്ദേശങ്ങൾ
കൈമാറാം.
മനുജൻ വാഴും
സമസ്ത ദിക്കും
മരവിപ്പിച്ച വ്യാധിയിലും
ദുരിതം നേരിടും
ജനങ്ങളോടും
ഐക്യദാർഢ്യം നേർന്നീടാം.
ഉടലാൽ
അകന്നിരുന്നാലും
അടുത്തിടുന്നു
ഹൃദയത്താൽ.
അതിജീവനമാ-
ണധിപ്രധാനം
അതിനായ് കോർക്കുക കൈകൾ നാം..
വിരുന്നുവന്നവർ നമ്മൾ ..
ഇവിടെ..
വിരുന്നുവന്നവർ നമ്മൾ ...
മാമല നാടിൻ
ആഘോഷ സംഗമ
അസുലഭ സുന്ദര
വേദിയിതിൽ
അനർഘ സുരഭില
നിമിഷമിതിൽ..
വിരുന്നുവന്നവർ നമ്മൾ ..
ഇവിടെ..
വിരുന്നുവന്നവർ നമ്മൾ ...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ