നെഗറ്റീവ് പബ്ലിസിറ്റിക്ക് പകരം ഇവരൊക്കെ എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്.അവർക്ക്  പിന്തുണയുമായി വന്നവരുടെ കാര്യത്തിൽ അത്ഭുതം തോന്നുന്നു. അതിൽ ബഹുഭൂരിഭാഗവും സമൂഹത്തിൽ വിദ്യാഭ്യാസപരമായി ഉയർന്ന നിലവാരം പുലർത്തുന്ന പ്രൊഫൈലുകൾ ഉള്ളവരാണ് എന്നത് അതിലേറെ ഞെട്ടലുളവാക്കുന്നു. മറ്റു ചില ചോദ്യങ്ങൾ ഉന്നയിച്ചാണ് അവരൊക്കെ ന്യായീകരണങ്ങൾ നിരത്തുന്നത്.


ഈ മാനസിക വൈകല്യങ്ങൾക്ക് മാതൃത്വം എന്ന മഹനീയമായ സ്ഥാനം പോലും മറന്ന് കൊച്ചു കുഞ്ഞുങ്ങളെ പോലും ഉപയോഗിക്കുന്നു.



സ്വാതന്ത്ര്യം, ഫെമിനിസം, ആക്ടിവിസം എന്നതൊക്കെ മറ്റെന്തെക്കെയോ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള പ്രഹസനമായി മാറുന്നു. ലജ്ജ മനുഷ്യർക്ക് അവകാശപ്പെട്ട വികാരമാണ്. ആർത്തവം എന്നത് സ്വന്തം കൂടപ്പിറപ്പുകൾ പോലും അറിയുന്നത് ഒരു വല്ലായ്മയായിട്ടാണ് നമ്മളൊക്കെ കരുതുന്നത് .പൊതു ഇടങ്ങളിൽ മാറിടം തുറന്നിട്ട് കുഞ്ഞിനെ പാലൂട്ടാനുള്ള സ്വാതന്ത്ര്യത്തിന് അലമുറയിടുന്നവക്കെന്ത് ലജ്ജ.

ഇതൊക്കെ പറയുന്നവർ പഴഞ്ചൻ.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം