മകൾക്ക്

 മിന്നും നക്ഷത്രക്കമ്മൽ

കാലിൽ മിന്നൽ കൊലുസ് 

അണിഞ്ഞൊരു കുഞ്ഞിക്കുറുമ്പേ

എന്റെ മിന്നാമിന്നിക്കുറുമ്പേ


മേഘത്തിൻ തേരിൽ

ആകാശ പടവിലൂടെ

താഴെക്കൊന്നിറങ്ങി വായോ നീ (2)


കുഞ്ഞിക്കുറുമ്പു കാണാനായ്

മിഴികൾ നീട്ടിടുന്നു പൊന്നേ..

നിൻ കൊഞ്ചൽ കേൾക്കാനായ്

നെഞ്ചം തുടിച്ചിടുന്നു മുത്തേ..


പെരുകിയ ആശയാൽ..

എഴുതിയ കവിതയായ്..

കണ്മുന്നിൽ 

നീയെന്നും ഒരു കനവായ്.


നക്ഷത്ര കമ്മലിട്ട

മിന്നൽ കൊലുസുമിട്ട

മിന്നാമിന്നിക്കുറുമ്പീ..

എന്റെ മിന്നാമിന്നിക്കുറുമ്പീ..


മേഘത്തിൻ തേരിലേറി

ആകാശ പടവിറങ്ങി

താഴെക്കൊന്നിറങ്ങി വായോ നീ (2)


വെള്ളിക്കൊലുസു കിലുങ്ങും പോൽ

ഉള്ളിൽ തുടിച്ചതല്ലേ കനവേ..

ദൂരെപ്പറന്നു പോവാനായ്..

എന്നിൽ നിറഞ്ഞ പുന്നാരേ..


ഇടറും ഈണമായ്..

പതറും താളമായ്..

നീയെന്നും 

എൻ തീരാ നോവായ് .


നക്ഷത്ര കമ്മലിട്ട

മിന്നൽ കൊലുസുമിട്ട

മിന്നാമിന്നിക്കുറുമ്പീ..

എന്റെ മിന്നാമിന്നിക്കുറുമ്പീ..


മേഘത്തിൻ തേരിലേറി

ആകാശ പടവിറങ്ങി

താഴെക്കൊന്നിറങ്ങി വായോ നീ (2)


മേഘത്തിന്നൂഞ്ഞാലിൽ 

ആട്ടിയുറക്കാം നീലനിലാപൈതലേ..


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം