ഞാനെന്ന ഭാവം

 നിങ്ങൾ ചിന്തിക്കും മുമ്പ്,

എനിക്കറിയാം.
അത് എനിക്കെതിരാണെന്നു..
അങ്ങനെ എന്റെ ചിന്ത ..
അല്ല..എന്റെ ദുഷ്ടമനസ്സ്
അതിനെതിരെ യുദ്ധം ചെയ്യും..
പിന്നെ നിങ്ങൾ എന്ത് പറഞ്ഞാലും,
എനിക്ക് കേൾക്കാൻ കഴിയില്ല.
അല്ല... കേൾക്കാനെനിക്ക് മനസ്സില്ല.
നിങ്ങളെ മുഖത്തിപ്പോളൊരു
ദ്രംഷ്ട മുളച്ചു..
അല്ല ..ഞാൻ മുളപ്പിച്ചു...
ഞാൻ നിങ്ങളോടൊപ്പം കൂട്ട് കൂടും.
എന്റെ നന്മയെ പറ്റി നിങ്ങൾ
പാടി നടക്കും.
അല്ല....ഞാൻ പറയിപ്പിക്കും..
പതിയെ നിങ്ങളിലെ നന്മകൾ
നശിക്കും..
അല്ല...ഞാൻ നശിപ്പിക്കും...
ഒറ്റക്കാവുമ്പോൾ
നിന്നിലെ വെളിച്ചം കെട്ടുപോകും.
അല്ല..ഞാൻ ഊതിക്കെടുത്തും.
പിന്നെ,
നിങ്ങൾ ഉച്ചത്തിൽ വിളിച്ചു നോക്കും..
ആരും വരില്ല.
പിന്നെ അതിലും ഉച്ചത്തിൽ ദൈവത്തെ വിളിക്കും....
നിരാശരൂപത്തിൽ വീണ്ടും ഞാൻ വരും..
അവസാനം നിങ്ങളെ വിവേകം
നഷ്ടമായവരെ പോലെയാക്കി മാറ്റി
ഞാൻ രക്ഷപ്പെടും..
അതെ..അതാണ് ഞാൻ ആഗ്രഹിച്ചത്.
ഭ്രാന്തമായ നിങ്ങളുടെ അവസ്ഥ.
പിന്നെ ബാക്കിയാവുന്നതോ
വെറും ശൂന്യത...
അല്ല ...ഞാനെന്ന ഭാവം മാത്രം.....??
?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം