പുതുപ്പിറവി

അധര മന്ത്രമറിയാത്ത

ജപമാല മുത്തുകളെണ്ണാൻ മറക്കണം

പൊടിപിടിച്ച ജീവിതഭാണ്ഡം
റഹ്മാന്റെ കാരുണ്യത്താൽ വാരിനിറക്കണം

ശവ്വാൽ പിറകാണും രാവിൽ
റമദാനിൻ ഉദരം പിളർന്ന്
വിശുദ്ധി നുകരുംപൈതലായി
വീണ്ടുമൊന്ന് പിറക്കണം.

തെളിഞ്ഞ ആകാശത്തിലെ
മേഘക്കീറിനാൽ
തുന്നിയ മേലങ്കി ചുറ്റി
ഇബ്‌ലീസിനേയും കൂട്ടാളികളെയും
പടവെട്ടി തോൽപിക്കണം.

എന്നും പട്ടിണിനോമ്പ്
നോക്കുന്നവരുടെ പിന്നിലായ്
റയ്യാനിലൂടെ ജന്നാതിൻ
കവാടം കടക്കണം.

വ്രതമാസ പകലിനാൽ
വരണ്ട നാവിലേക്ക്
സൻജബീൽ ചഷകം
പകർന്നു നൽകണം.

ഒടുവിൽ,
നാഥന്റെ ദയാവായ്പ്പിനാൽ
അർഷിന്റെ തണൽ
തണുപ്പ് വിരിക്കും വേളയിൽ
സ്വസ്ഥമായൊന്നു മയങ്ങണം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം