ഗാനം
രീതി: കാഫ് മല
പല പല നാള് കഴിഞ്ഞിട്ടും
പല വഴി നമ്മൾ പോയിട്ടും
പടച്ചവനരുളിയ കൃപയാലെ
പിരിശത്തിലിങ്ങനെയൊരുമിച്ചു.
(2)
അന്നൊരു നാളിൽ നാമെല്ലാം
അറിവിൻ മധുരം നുണയാനായ്
അക്ഷരപ്പടവുകൾ കയറുന്നേരം
ആനന്ദം പൂത്തു വിടർന്നതല്ലേ..
മഴ നനഞ്ഞോടിയ നാളുകളും
മാഞ്ചോടും,പാടവരമ്പുകളും
മായാതെ ഓർമയിൽ തെളിയുമ്പോൾ
മനമാകെ കുളിരു നിറഞ്ഞിടുന്നൂ
പല പല നാള് കഴിഞ്ഞിട്ടും
പല വഴി നമ്മൾ പോയിട്ടും
പടച്ചവനരുളിയ കൃപയാലെ
പിരിശത്തിലിങ്ങനെയൊരുമിച്ചു.
കാലങ്ങൾക്കിപ്പുറമൊന്നായപ്പോൾ
കാണുന്നു വീണ്ടുമാ വിദ്യാലയം.
കാണാതെ ചൊല്ലിപ്പടിച്ചതെല്ലാം.
കാതിൽ മുഴങ്ങിക്കേൾപ്പതില്ലേ..
അടിപിടി കൂടും നേരത്ത്
അകലേന്ന് മാഷിനെ കാണുന്നേരം
ഓടിയൊളിച്ചത് ഓർമയില്ലേ
ഓരോന്നുമെണ്ണിയാൽ തീരുകില്ലാ..
പല പല നാള് കഴിഞ്ഞിട്ടും
പല വഴി നമ്മൾ പോയിട്ടും
പടച്ചവനരുളിയ കൃപയാലെ
പിരിശത്തിലിങ്ങനെയൊരുമിച്ചു....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ