സുഖനിദ്ര
തലചായ്ക്കാൻ ഒരു തുണ്ട്
ഭൂമിയില്ലാത്തവനും,
സ്വന്തമാകും മണ്ണിലൊരു
ഏകാന്ത പാർപ്പിടം.
തള്ളിപ്പറഞ്ഞവരൊക്കെയും
പുകഴ്ത്തും വാക്കുകൾ,
പ്രിയമുള്ളവരുടെ സങ്കടങ്ങൾ,
ക്ഷണിക്കാത്തതിൽ പരിഭവ-
മേതുമില്ലാതെ വന്നയതിഥികൾ.
കേൾക്കുന്നുമില്ല,കാണുന്നുമില് ലവൻ.
മരുന്നും ഭിഷഗ്വരനുമില്ലാതെ
രോഗശാന്തി കൈവരും പൊടുന്നനെ.
വീറും വാശിയും വെട്ടിപ്പിടിക്കലും,
പങ്കുവെപ്പും,കൊള്ളക്കൊടുക്കലും ,
എല്ലാം നിലച്ചതിൻ മനഃശാന്തിയാൽ
സുഖമായുറങ്ങുന്നു നിത്യനിദ്ര.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ