മൗനം
നീ അവൾക്ക്
മരണം വിധിച്ചാൽ,
സന്തോഷത്തോടവൾ
കഴുത്ത് നീട്ടിത്തരും.
അവളുടെയുള്ളിൽ,
നിന്നോടുള്ള പ്രണയം
മരണത്തിലുമവൾക്ക്
കൂട്ടായ്‌വരും.
വഴക്ക് പറഞ്ഞാൽ
ഒരിറ്റ് കണ്ണുനീര് കൊണ്ട്
അവളത് തുടച്ചു കളയും.
പക്ഷേ..
നിന്റെ മൗനം....
ഭാരമേറിയ നോവാണത്.
വാക്കുകൾ ഹൃദയത്തിൽ
അടച്ചിടുമ്പോൾ-
കുരുങ്ങിപ്പോകുന്നത്
അവളുടെയുള്ളിൽ
നീ പണിത സ്വപ്നങ്ങളാണ്.
ഹൃദയങ്ങൾക്കുള്ളിൽ
മറയായ് മാറുമീ മൗനം.
പിന്നെയാ മറ
നിത്യമാം മറവിക്ക്
വഴിമാറും മുമ്പ്,
നിശബ്ദതയുടെ
വാതിൽ തുറന്ന്
അവളിലേക്കൊ-
ന്നൊഴുകി നോക്കുക.
വറ്റാത്ത
തെളിനീരൊഴുകും
പുഴയാണവൾ..
അനന്തസാഗരത്തി-
ലലിയും വരെ
ഒരിക്കലും ഗതിമാറാതെ
ശാന്തമാഴുകും പുഴ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ