ഒരു പായസ'ക്കത' ഒരു പയേ ഓർമ്മ'ക്കത' *************

 ഓണായാലും വിഷുവായാലും പായസം മുഖ്യം ബിഗിലെ..😋😋😋


ഇതന്റെ ചെർപ്പത്തില് നടന്ന ഒരു കതയാ...കതാന്ന് പറഞ്ഞൂട..ശെരിക്കും നടന്നതാ...

 കൊറെ കൊല്ലം മുന്നേ...ഞമ്മള് അഞ്ചിലോ ആറിലോ ആറ്റാന്തോന്ന്...നല്ല പെരും മയ ള്ള

ഒര് യസം ☔☔☔....ഞാന് പീടിയേൽ പോയിട്ട് ബെരുന്നേനു....ക്ട്ടാട്ടെന്റെ പീടിയെന്നാ ... സാദനോം  മാങ്ങീറ്റ് ഓടി വെരുന്നാ...കൊടയ്ണ്ടെങ്കിലും നല്ലണം നനഞ്ഞിക്ക്.. മേലെല്ലാം... ക്ട്ടാട്ടന്റെ പൊര പീടിയെന്റെ ബേക്കിത്തെന്നെയ...ഞാനോല മിറ്റത്തൂടെന്നെയാ ഓടി ബെരുന്നെ...അന്നേരം ഓറെ പെണ്ണ്ങ്ങള് എന്തോ പറഞ്ഞപോലെ  തോന്നി...അന്നെയാന്ന് തോന്യോണ്ട്  ഞാൻ കൊറച്ച് നേരം ആടത്തന്നെ നിന്ന്.. ഉമ്മാമാനോടാറ്റം എന്തോ പറയാനാന്ന് ബിജാരിച്ചി..കഷ്ടകാലത്തിന് അനക്കാണെങ്കി ജലദോഷോം..😪🤥🤧 ചെവിയെല്ലാം അടഞ്ഞി...ആകെ സുയിപ്പായ്ന്...ഓറെന്തോ പിന്നേം ചോയിച്ച്.... ഞാൻ എന്തെങ്കിലും മറുപടി പറയണ്ടേ ന്ന് ബിയാരിച്ച്... ആ ന്നും പറഞ്ഞി..എന്നാ മോള് ആട നിക്ക്..ഓറ് അതും പറഞ്ഞു അഅ്‌തേക്ക് കേരിപ്പോയി... പിന്ന വന്നത് ഒര് ഗ്ലാസ്സ് പ്രഥമനും കൊണ്ട്...ഞാൻ ചമ്മീന്ന് പറഞ്ഞാല്... ഇങ്ങനത്തെ ചമ്മല് ഞാന് ജീവിതത്തില് ചമ്മീക്കില്ല.😜😜😜🙈🙈🙈🙊🙊..പടച്ചോനേ......തന്ന സ്ഥിതിക്ക് കുടിച്ചിട്ട് നേരെ പൊരക്കേക്ക് പോന്നു....എന്നാലും ഓറെന്തായിരിക്കും അന്നപ്പറ്റി ബിയാരിച്ചിക്കിണ്ടാവുക 😬😬😬.. ...ഇന്നും ഇതോർത്ത്താല്....ഉള്ളിലൊരു ചമ്മലാ.😜😜😜..എന്നാ ആ പായസത്തിന്റെ ടേസ്റ്റ്... ഹോ ...അത് ബല്ലാത്തൊരു സംഭവാ....


കത തീർന്ന് ....ഇത് ഞമ്മളെ സ്വന്തം നാടൻ ഭാഷയാ...തിരിഞ്ഞോലിക്ക് തിരിയും..അല്ലാത്തോല് നട്ടം തിരിയും.....


തസ്‌ലി..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം