ജീവിതകവിത

  

 ____________



ഞാനെന്ന ഉയിരിനെ

ഇടനെഞ്ചു പൊട്ടി,

ഭൂമിയെ കാണിച്ച

നോവാണെന്നാദ്യ കവിത.

 


പൊള്ളുന്ന മരുഭൂമിയുടെ വേപതുപൂണ്ട വരികളാൽ-

പ്രതീക്ഷതൻ,

വഴികാട്ടിയായൊരു കവിത.


ഒഴുകുന്ന സൗഹൃദ-

പ്പുഴ തന്നോളങ്ങളിൽ,

ചായാതെ ചെരിയാതെ

തുഴയുന്ന കവിത.



തഴുകുമൊരു കാറ്റായ്

പിന്നെ... മേഘമായ്,

നീ കുളിർക്കുമൊരു..

മഴയായ്.. പെയ്യുമെൻ കവിത.


പ്രണയത്തിൻ വല്ലിയിൽ

വിരിഞ്ഞയീ പൂക്കളാൽ,

സൗരഭ്യമൊഴുകുന്ന-

ഉദ്യാനമാണെന്റെ കവിത.


മഴയും,വെയിലും,

ഋതുഭേദങ്ങളും

വെടിപ്പാക്കി വച്ചൊരു...

അഴകാർന്ന ശില്പമീ കവിത.




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം