കവിതയുണ്ടാവുന്നത്

 ഉള്ളിൽ കനലെരിയുമ്പോൾ

കവിതകൾ തീവ്രമാകും.
പാതിരാവിലും പതിയെ
കൈകൾ പേനയെ തിരയും.

തിരിഞ്ഞും മറിഞ്ഞും
മടിപിടിച്ചുറക്കം നടിച്ചാലും,
അടഞ്ഞ മിഴികൾക്കുള്ളിലും
അക്ഷരങ്ങൾ നക്ഷത്രങ്ങളാവും.

വേണ്ടെന്നു വെച്ചാലുമവ
പുറന്തള്ളി പിറവിയെടുക്കും.
പിന്നെയവയെ രാകിയെടുത്ത്
മൂർച്ച കൂട്ടി മിനുക്കിയെടുക്കും.

അതോടെ...
ആളിക്കത്തിയ ജ്വാലകൾ
താനേ എരിഞ്ഞടങ്ങും..
ഒരു പിടി ചാരം പോലും 
തെളിവായ്‌ അവശേഷിക്കാതെ
..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം