പടിയിറക്കം

 പടിയിറക്കം

_____________



അവൾ..

പടിയിറങ്ങുന്ന ദിവസം,

ആത്മാവിൽ 

അശ്രുപൊഴിഞ്ഞപ്പോൾ

ആനന്ദമായിരുന്നു..


അവളവിടെ

എങ്ങിനെയെന്നോർത്ത്,

ഒരിക്കലുമില്ലാത്ത

ആകാംക്ഷയായിരുന്നു...


അഥിതിയായവൾ

വന്നപ്പോൾ,

വീടകം നിറയെ

ആഘോഷമായിരുന്നു..


പോകാൻ 

വൈകിയപ്പോൾ,

ഉള്ള് മുഴുവൻ

ആധിയായിരുന്നു...


ദിവസങ്ങൾ

കഴിഞ്ഞപ്പോൾ,

അടക്കം പറച്ചിലുകൾ കേട്ട്

ആവലാതിയായിരുന്നു...


ഒടുവിലവൾ,

ഒരു ഭാരമായി

ആർക്കും വേണ്ടാത്ത,

അധികപ്പറ്റായിരിക്കുന്നു.



ഇന്ന്,

അവൾ 

പടിയിറങ്ങുമ്പോൾ

അവളിലെ

ആത്മാഭിമാനം

ആർത്തിരമ്പുന്ന

തിരമാലകളില-

ലിയുന്നത്,കാണാൻ

ആരുമില്ലായിരുന്നു.




തസ്‌ലീമ അഷ്‌റഫ്.














അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം