ഹൃദയമില്ലാത്തവൻ
പുറത്ത് നല്ല
മഴയാണ്.
നിർത്താതെ
പെയ്യുന്ന മഴ.
അതിനിടയിൽ
അടക്കിപ്പിടിച്ച
ശബ്ദത്തെ
അയാൾ
കാതോർത്തു.
വീട്ടു മുറ്റത്ത്
അച്ഛനെ അടക്കാൻ
ആവില്ലെന്ന
അവസാനത്തെ
വാചകം മാത്രം
വ്യക്തമായിരുന്നു.
പതിനാറാം
വയസ്സിൽ
തുടങ്ങിയ
ഓട്ടമാണ്.
ബസ്സിന്റെ
ചക്രത്തിന്നടിയിൽ
അവസാനിച്ചത്.
അമ്മുവിന്റെ
കെട്ട്യോനായി,
മക്കളുടെ
അച്ഛനായി,പിന്നെ...
ഭാരം വഹിക്കുന്നൊരു
നുകം മാത്രമായി.
മോർച്ചറിയിൽ
നിന്നെഴുന്നേറ്റ
അയാൾ
ഒരു വിളറിയ,
മുഖം കണ്ടു
കാലങ്ങളായി
മറന്നു പോയ
സ്വന്തം മുഖം.
അയാൾ
മറന്നവയിൽ-
അമ്മയും,
അച്ഛനും,
ബന്ധുക്കളുമു
ണ്ടായിരുന്നു.
ചിരിയും
കരച്ചിലുമുണ്ടായിരുന്നു.
എന്നിട്ടും..
അയാൾ
നാട്ടിലെ പ്രമാണി
പട്ടികയിൽ
ഉൾപ്പെട്ടിരുന്നു..
കാലങ്ങൾക്കിപ്പുറം
അയാൾക്ക്,
കരയാൻ തോന്നി.
പക്ഷേ.
അയാളിപ്പോൾ
മരിച്ചവനാണല്ലോ.
മരിച്ചവന്
ഹൃദയമില്ലല്ലോ.?
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ