ഋതുഭേതങ്ങൾ

 ഓരോ ഋതുവും

പുനർചിന്തകളാണ്...

ഓരോ പുതുമഴയും
പുതിയ പുലർകാലങ്ങളാണ്..
പാതി മരിച്ച മനസ്സിന്
ജീവന്റെ കണങ്ങളാണ്.
വരണ്ട ഭൂമിയുടെ
ഉയിർത്തെഴുന്നേൽപ്പ് പോലെ..
 
ചില കാത്തിരിപ്പുകൾക്ക്
വിരാമമാണ്.
വേനലിന്നറുതി തേടുന്ന 
വേഴാമ്പലിനെ പോലെ..

ഓരോ വേനലും
അതിജീവനച്ചൂടുകളാണ്. 
നഷ്ടസ്വപ്നങ്ങളുടെ
ഓർമപ്പെടുത്തലുകളാണ്.
വരണ്ട ഭൂമിയിലെ
വിള്ളലുകൾ പോലെ..

ഓരോ വസന്തവും
ആത്മപ്രതീക്ഷകളാണ്..
പൂക്കൾ തേടുന്ന 
മധുശലഭങ്ങളെ പോലെ..
പുതിയ നാളെക്കുള്ള
നിശബ്ദ വിപ്ലവമാണ്.
വഴികളിൽ വർണ്ണം ചാർത്തും
ഗുൽമോഹർ പോലെ...
 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം