മൂവി റിവ്യൂ - ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
*#TheGreatIndianKitchen
#മഹത്തായ ഭാരതീയ അടുക്കള*
സിനിമ കണ്ടു...ഒരേ ഫ്രയിമിൽ ഒട്ടും ബോറടി തോന്നാതെ..ഒരുപാട് ജീവിതങ്ങളുടെ നേർക്കാഴ്ച....പലപ്പോഴും മുഖത്ത് വന്ന ഭാവങ്ങൾ അറപ്പും വെറുപ്പും കലർന്ന അവജ്ഞയുടേതായിരുന്നു..
അത് തന്നെയാണ് ഈ സിനിമയുടെ വിജയം...
ചാണകത്തേക്കാൾ മലിനമാണ് ആർത്തവക്കാരിയുമായുള്ള സഹവാസം എന്ന അങ്ങേയറ്റം മ്ലേച്ഛമായ ചിന്താഗതി....
ഇതിലെ അഭിനേതാക്കൾ ഓരോന്നും വളരെ റിയലിസ്റ്റിക് ആയി അഭിനയിച്ചിട്ടുണ്ട്.
യാഥാർഥ്യമെന്തെന്നാൽ, ഈ സിനിമയുടെ കോലാഹലങ്ങൾ ഒന്നും അറിയാതെ ഇതിന്റെ പ്രമേയം ചർച്ച ചെയ്യപ്പെടുന്ന ജീവിതങ്ങൾ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട് എന്നതാണ്...
നമ്മൾ perfect ആണെന്ന് ചിന്തിക്കുന്നവർ അവരുടെ കൂടെയുള്ളവരുടെ തന്നോടുള്ള അനുഭവം എന്താണെന്ന് ഒരിക്കലെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കുക...
സ്വന്തം കാര്യം ചെയ്യാൻ ശ്രമിക്കുന്ന പുരുഷന്മാരെ പോലും നന്നാവാൻ അനുവദിക്കാത്ത സ്ത്രീകൾ തന്നെയാണ് പലപ്പോഴും സ്ത്രീയുടെ ശത്രു എന്ന് തോന്നിപ്പോവാറുണ്ട്...
വീട്ടിലുള്ള ഒരു ജോലിയും ജന്റർ അടിസ്ഥാനത്തിൽ കാറ്റഗറൈസ്
ചെയ്യാതിരിക്കുക..ചൂലെടുത്താലും, ടോയ്ലറ്റ് ക്ലീൻ ചെയ്താലും ,തുണിയലക്കിയാലും ഒരു ആൺകുട്ടിയുടെയും ഇമേജ് തകരില്ല എന്ന ബോധം നമ്മുടെ വീടുകളിൽ ഉണ്ടാവട്ടെ..
പ്രവാചകന്റെ കുടുംബജീവിതമൊക്കെ പ്രസംഗത്തിൽ എത്ര ആവേശത്തോടെയാണ് നമ്മൾ കേൾക്കാറുള്ളത്....സ്നേഹത്തോടെ മക്കളെയും നല്ല പാതിയെയും പരിചരിക്കാൻ തന്നെയാണ് ഓരോ പെണ്ണിന്റെയും ഹൃദയം വെമ്പൽ കൊള്ളുന്നത്...പക്ഷേ ഒന്നും അവളെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്..തിരിച്ചു കൂടുതൽ ഒന്നും വേണ്ട..ഒന്നു ചേർത്ത് നിർത്തിയാൽ മാത്രം തീരുന്ന പ്രശ്നമേ ഏതൊരു പെണ്ണിനും (മനുഷ്യനും)ഉള്ളു....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ