നീതിപീഠം

 പാറിപ്പറന്നു നടക്കും

ശലഭത്തെ,

പാപ കായത്താൽ ഞെരിച്ച 

കിരാതന്,

കരുതലൊരുക്കിയ 

നീതിപീഠം

കണ്ണുകൾ കെട്ടിയ

നീതിപീഠം.


കാതിൽ തിരുകിയ

വിരലുകൾ മാറ്റൂ..

കേട്ടില്ലേ നിങ്ങളാ

നോവുന്ന രോദനം.


ആർദ്രത വറ്റാത്ത

ഹൃദയമേ കേഴുക

മൗനം വെടിഞ്ഞ്

മുഷ്ടി ചുരുട്ടുക.


മറവിക്ക് വിട്ടു

കൊടുക്കില്ല നമ്മളാ-

ചിറകറ്റ് തേങ്ങും

അനാഥയാം കുഞ്ഞിനെ


പൊട്ടിച്ചെറിയുക

കെട്ട വ്യവസ്ഥകൾ.

സംസ്‌ഥാപിക്കുക

നീതിയും ധർമ്മവും.


ഇനിയൊരു പൈതലും

നീച ജന്മങ്ങളാൽ

വിലപിക്കാത്തൊരു

നാളേക്ക് വേണ്ടി.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം