കൊറോണ ഗാനം
രീതി : മമ്പുറപ്പൂ മഖാമിലെ...
വന്മതിലിന്റെ നാട്ടില്
വ്യാപിച്ച വൈറസാണിത്
വിമാനമേറി വന്നിത്
വിതച്ചു വൻ വിപത്തിത്.
കൊറോണയെന്ന പേരിത്.
കണ്ടവർക്കെല്ലാം കൊണ്ടിത്.
കൈ കൊടുത്താലും വരുമിത്.
കീഴടക്കി ലോകമെങ്ങുമിത്.
ഉയിരിന്നു വേണ്ടി മനുജര്,
ഉരുകുന്നു മനസ്സിൽ പതിതര്
ഉറങ്ങാതെ കാവൽ നിൽക്കുന്നു.
ഉലകിൽ ഭിഷഗ്വരർ സകലതും..
മരണം വിതച്ചു ലോകത്ത്...
മറുമരുന്നില്ലായീ മാരിക്ക് ..
മുഖം കെട്ടി അകലം പാലിക്കണം..
മുറ്റം കടക്കാതെ നോക്കണം..
പടച്ചോന്റെ കാരുണ്യം മാത്രമേ.
പടപ്പിന്നിതിൽ നിന്നൊരാശ്രയം..
പിടയുന്നു റബ്ബേ നെഞ്ചകം..
പരിരക്ഷ നീ തന്നെ നൽകണം..
തസ്‌ലിമ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ