മരുഭൂമിയിലെ നനവു തേടി
17ജൂലൈ 2017 ലെ ഗൾഫ് മാധ്യമം ചെപ്പിൽ പ്രസിദ്ധീകരിച്ച യാത്ര..
ഓരോ യാത്രയും ഓരോ അനുഭവമാണ്. സം
ഘംചേർന്നുള്ള യാത്രകളാണെങ്കിൽ കാഴ്ചകളുടെ ആസ്വാദനത്തിനപ്പുറത്ത് സൗഹൃദം ഊട്ടിയുറപ്പിക്കലിെൻറ അനുഭൂതികൂടിയായി മാറുമത്.
ഏതു യാത്ര തുടങ്ങുമ്പോഴും ഇതൊരിക്കലും അവസാനി
ക്കരുതേ എന്നായിരുന്നു കുട്ടിക്കാലം മുതൽ ഉള്ളം കൊതിച്ചിരുന്നത്. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ പ്ര
ദേശമായ അൽ ബഹയിലായിരുന്നു ഇത്തവണ പെരുന്നാ
ൾ ആഘോഷം. ഒരു ട്രിപ് ആദ്യമേ മനസ്സിലുണ്ടായിരുന്നെ
ങ്കിലും പലരും പലകാരണങ്ങൾകൊണ്ട് പിന്മാറി. പിന്നെ ഒറ്റക്ക്പോകാൻ തന്നെ തീരുമാനിച്ചു. ഒടുവിലത് നാലു കു
ടുംബങ്ങളടക്കം പത്തിരുപതു പേരടങ്ങുന്ന സംഘമായി.
പെരുന്നാൾ പിറ്റേന്ന്രാവിലെ ഏഴിന് ജിദ്ദയിൽനിന്ന്താഇ
ഫ് വഴി ഞങ്ങൾ നാലു വണ്ടികളിലായി യാത്രപുറപ്പെട്ടു. ഇ
ടക്ക് മക്കയിൽ താഇഫ് റോഡിലുള്ള ആയിഷ അൽരാജി മ
സ്ജിദിനടുത്തു നിർത്തി ലഘുഭക്ഷണവും കഴിച്ചു താഇഫ്
ചുരം കയറി യാത്രതുടർന്നു. ഹലീമ ബീവിയുടെ വീട് നിന്നി
രുന്ന പ്രവാചകെൻറ കുട്ടിക്കാലം ചെലവഴിച്ചതായി കരുത
പ്പെടുന്ന ബനീ സഅദ് ഗ്രാമത്തിൽ അൽപനേരം. പാകിസ്താനി സഞ്ചാരികളുടെ തിരക്കായിരുന്നു അവിടം. കണ്ടതി
നെ പിന്നിലാക്കി കാണാത്തതു തേടിയുള്ള രസാവഹമായ
സഞ്ചാരം...
നിരവധി ടണലുകൾക്കിടയിലൂടെ ചുരം കയറി
യുള്ള യാത്ര. വഴിയിൽ കുറുമ്പുകാട്ടി നടക്കുന്ന കുരങ്ങുക
ളുടെ ചിത്രമെടുക്കാനും ഭക്ഷണം ഇട്ടുകൊടുക്കാനും യാ
ത്രക്കാർ മത്സരിക്കുന്നത് കാണാമായിരുന്നു. കുട്ടികളുടെ നിർബന്ധം ഞങ്ങളെയും ഒരിത്തിരി നേരം അവിടെ പിടിച്ചു നിർത്തി. മണൽക്കാടുകൾ അടുക്കിവെച്ചിരിക്കുന്ന മലനിരകളുടെ മായികഭാവങ്ങൾ മിന്നിമറയുന്ന കാഴ്ചകളെ ഒപ്പിയെടുത്ത് വളഞ്ഞുപുളഞ്ഞു
കിടക്കുന്ന മലമ്പാതകൾ താണ്ടി അൽബഹയിലെത്തുമ്പോൾ സമയം നാലുമണി കഴി
ഞ്ഞു.അവിടെ ഞങ്ങളെ കാത്തു നല്ലപാതിയുടെ ബാല്യകാലസുഹൃത്ത്താനൂരുകാര
ൻ സി.പി. മുസ്തഫക്ക നിൽക്കുന്നു. ഒരു ഹോട്ടലിൽ ഞങ്ങൾക്കുള്ള വിശ്രമസ്ഥലവും
വിശന്ന് പൊരിയുന്ന വയറിലേക്ക് നെയ്ച്ചോറും ബീഫും അദ്ദേഹം ഒരുക്കിവെച്ചിരുന്നു.
വൈകുന്നേരം മക്വ റോഡിലേക്കുള്ള മലനിരകൾ താണ്ടി ‘ദീ അയ്‌ൻ’ (മാർബ്ൾ വി
ല്ലേജ്) ഗ്രാമത്തിലേക്ക്.അവിടെ വെളുത്ത മാർബ്ൾ കൽച്ചീളുകളിൽ തീർത്ത ഒരു കൂറ്റ
ൻ കോട്ട. അനേകം മുറികളും പടവുകളുമുള്ള മലമുകളിലെ ഈവിസ്മയം ആരിലും
അത്ഭുതം സൃഷ്ടിക്കും. ഏകദേശം 400 വർഷങ്ങൾ പഴക്കമുള്ള ഗ്രാമത്തിെൻറ ശേഷി
പ്പുകൾ സൗദി സർക്കാർ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുപോരുന്നു...
തൊട്ടുതാഴെ ഒരു ജലാശയവും അതിനോടു ചേർന്ന് തോട്ടങ്ങളുമുണ്ട്. സൗദി വിനോദ
സഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ ആകർഷണീയമാണ് അൽബഹ.
പ്രകൃതിയുടെ വൈവിധ്യമാർന്ന ചിത്രങ്ങൾ നയനസുഖം മാത്രമല്ല, ദൈവത്തിെൻറ
സൃഷ്ടിവൈഭവം വിളിച്ചോതുന്നവയുമാണ്. സമുദ്ര നിരപ്പിൽനിന്ന്ഏറെ ഉയരത്തിൽ
സ്ഥിതിചെയ്യുന്ന മനോഹരമായഈതാഴ്‌വരയിലെത്താൻ സൗദിയിലെത്തിയിട്ടും നീ
ണ്ട പതിനാറു വർഷത്തെ കാത്തിരിപ്പ് വേണ്ടിവന്നല്ലോ എന്ന തോന്നൽ അൽബഹയുടെ ഉൾത്തുടിപ്പുകളിലേക്ക് ഊളിയിട്ടിറങ്ങുന്തോറുമുള്ള മനംകവരുന്ന കാഴ്ചകളാൽ മാഞ്ഞുപോയിരുന്നു. ഇവിടത്തെ പ്രധാന ടൂറിസ്റ്റ് പോയൻറായ റഗ്ദാൻ ഫോറസ്റ്റ്പാർക്കിലേക്കാണ് പിന്നെ ഞങ്ങളെത്തിയത്. തേനിന് പ്രശസ്‌തി കേട്ടസ്ഥലമാണ്
അൽബഹ.റഗ്ദാനിലേക്ക് പോകുന്ന വഴിയിൽ വലിയ തേൻകുടങ്ങളുടെ രൂപങ്ങൾ ഉണ്ടാക്കിവെച്ചിരിക്കുന്നു.മലമുകളിൽ വർണവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന പാർ
ക്കിൽ എത്തിയപ്പോൾ രാവേറെ വൈകി.അതുകൊണ്ടുതന്നെ കൂടുതൽ സമയം അവി
ടെ നിൽക്കാൻ സാധിച്ചില്ല. അപ്പോഴേക്കും ആവേശം കെട്ടടങ്ങി കുട്ടികളൊക്കെ ഉറക്ക
ത്തിലേക്ക് വഴുതിയിരുന്നു. തിരിച്ചു താമസസ്ഥലത്ത്. കാഴ്ചകളുടെ ശേഷിപ്പുകൾ കൂ
ടെയുള്ളവരോട് പങ്കിട്ടും പിറ്റേന്നു പോകേണ്ട പദ്ധതികൾ ആവിഷ്കരിച്ചും ഉറക്കംവ
രാൻ നേരമെടുത്തു....
നിരവധി ഡാമുകളുള്ള നാടുകൂടിയാണ് അൽബഹ.ബൽജൂർഷിക്കടുത്തുള്ള ഒരു
ഡാം സന്ദർശനമായിരുന്നു പിറ്റേന്ന് ഞങ്ങളുടെ ലക്ഷ്യം.ആകാശവുമായി സ്വകാര്യം
പറഞ്ഞുനിൽക്കുന്ന മലനിരകളുടെ മാറിടത്തിലൂടെ കയറിയിറങ്ങി വീണ്ടും യാത്രതുട
രുമ്പോൾ വൃക്ഷത്തലപ്പുകൾ തീർത്ത പച്ചവിരിച്ച സാഗരംപോലെ പ്രകൃതിയിൽ സ്രഷ്
ടാവൊരുക്കിയ അതിശയങ്ങൾ. വഴിയിൽ അങ്ങിങ്ങായി പലവലുപ്പത്തിൽ മസ്‌റകൾ
(കൃഷിയിടം) കാണാം. മലമുകളിലേക്ക് കുത്തനെയുള്ള പാത വീണ്ടും താഴേക്കിറങ്ങി അവസാനിക്കുന്നിടത്ത്ദൂരെ ഒരു പൊട്ടുപോലെ ഡാം ദൃശ്യമായപ്പോൾ
എല്ലാവരും ആഹ്ലാദത്താൽ സ്വയംമറന്ന് ആർപ്പുവിളിച്ചു. വിനോദസഞ്ചാരികൾ ഉപേ ക്ഷിച്ചുപോയ വസ്‌തുക്കളുടെ അവശിഷ്ടങ്ങൾ ആ താഴ്വാരത്തിൽ കാണാമായിരുന്നു...
ഡാമിെൻറ തീരങ്ങളിൽ വൈവിധ്യമാർന്ന ഔഷധസസ്യങ്ങളും തുമ്പിക്കൂട്ടങ്ങളും കണ്ട് നടക്കുന്നതിനിടയിൽ പച്ചനിറത്തിലുള്ള കുഞ്ഞുതവളകൾ പുൽപരപ്പുകൾക്കിട യിലൂടെ ചാടിനടക്കുന്നത് ഞങ്ങളുടെ കുട്ടിപ്പട്ടാളത്തിെൻറ കണ്ണിൽപെട്ടപ്പോൾ അതി െൻറ പിന്നാലെയായി എല്ലാവരും.
സൂര്യൻ തലക്കു മുകളിലാണെങ്കിലും ഉച്ചച്ചൂടിന് കാഠിന്യം കുറവാണെന്നു തോന്നി.വൈകുന്നേരം വരെ കണ്ടുനിൽക്കാനുള്ള കാഴ്ചകളുണ്ടെങ്കിലും സമയത്തിെൻറ അപര്യാപ്തത തിരികെയുള്ള യാത്ര വേഗത്തിലാക്കി.ദൂരെ മലമുകളിൽനിന് ചിതൽപ്പുറ്റുകളെന്ന കണക്കെ ചെമ്മരിയാടുകൾ കൂട്ടത്തോടെ ഇറങ്ങിവരുന്ന കൗതുകദൃശ്യം ഏറെനേരം നോക്കിനിന്നു. മേലെ മാനമിരുണ്ടുവരുന്നു. വൈകുന്നേരമായാൽ മഴക്കു സാധ്യതയുണ്ടെന്ന് മു
സ്‌തഫക്ക പറഞ്ഞതോർമ വന്നു. മലമ്പാതകളുടെ ഓരംചേർന്നുള്ള ഒരു മസ്‌റ കണ്ട
പ്പോൾ അവിടെ ഇറങ്ങി.തക്കാളിയും ചോളവും കക്കിരിയും ശമാമും അത്തിയും ഇട
വിട്ടുള്ള കൃഷിരീതി. തൊട്ടപ്പുറത്ത്മറ്റൊരു മസ്‌റയിൽ ചെമ്മരിയാടുകൾ ഓടിക്കളിക്കു
ന്നു.മസ്‌റയുടെ ഉടമയുടെ വീടും തൊട്ടടുത്തുതന്നെയാണ്. പൂത്തുനിൽക്കുന്ന അത്തി
പ്പഴങ്ങൾ പറിച്ചെടുത്തുകൊള്ളാൻ അദ്ദേഹം അനുവാദം നൽകി.തിരിച്ചുപോരുമ്പോ
ൾ കൈ നിറയെ ചോക്ലറ്റും ആപ്പിളും ഓറഞ്ചും കുടിക്കാൻ വെള്ളക്കുപ്പികളും നൽകി
യാണ് ആ നല്ലമനുഷ്യൻ ഞങ്ങളെ യാത്രയാക്കിയത്....
തിരിച്ചു മലകയറി നഗരാതിർത്തിയിലെത്തിയപ്പോൾ സമയം നാല്. വയറ്റിൽ വിശപ്പിന്റെ വിളികളുയർന്നു. ആ സമയത്തും ഭക്ഷണശാലകൾ മിക്കതും തുറന്നുകിടന്നത്
ആശ്വാസമായി. നല്ല ചൂടുള്ള ചിക്കെൻറയും ചോറിെൻറയും മണമടിച്ചപ്പോഴേ എത്ര
യും പെട്ടെന്ന് അത് കഴിക്കാൻസ്ഥലം തേടലായി പിന്നത്തെ ശ്രമം. ഒടുവിൽ പണിതീ
രാത്ത വലിയൊരു കെട്ടിടത്തിൽ എത്തിയപ്പോഴേക്കും വലിയ കാറ്റോടുകൂടി മഴ. താഴ്‌വരയിൽ പെയ്തിറങ്ങുന്ന മഴ കാ
ണാൻ ഒത്തിരി കൊതിച്ചിരുന്നെങ്കിലും മണ്ണിൻറെ അകമ്പടിയോടെ വന്ന കാറ്റ് അൽപനേരംകൂടി വീശിയിരുന്നെങ്കിൽ ഞ
ങ്ങൾ പട്ടിണിയായേനെ.
വാദി സിദ്ർ എന്ന മനോഹരമായ മസ്‌റകളുടെ താഴ്‌വര
യിലെത്താൻ അതിസങ്കീർണവും അപകടകരവുമായ വളവു
കളും തിരിവുകളും താണ്ടേണ്ടിവന്നപ്പോൾ മുന്നോട്ടുള്ള യാ ത്ര ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിച്ചതാണ്.എന്നാ ൽ, അങ്ങനെ തോന്നിയിട്ടും പ്രത്യേകിച്ച് കാര്യമൊന്നുമില്ലാ
യിരുന്നു. വളരെ നേർത്ത പാതയിൽ വാഹനം പിറകോട്ടെടു ക്കാൻ ഒരു സാധ്യതയുമില്ല.താഴെ അഗാധമായ ഗർത്തങ്ങൾ. ഒരു നിമിഷത്തെ അശ്രദ്ധ ഞങ്ങൾക്കോ എതിരെ വരുന്ന വാഹനങ്ങൾക്കോ സംഭവിച്ചാൽ....
ഒടുവിൽ ഞങ്ങൾ ലക്ഷ്യം കണ്ടു. ആ ചിന്തകളെ മുഴുവൻ അസ്ഥാനത്താക്കുന്നതായി
രുന്നു താഴ്‌വാരക്കാഴ്ചകൾ.... ഏതൊരു മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്ന പച്ചപ്പിൻറെ കുളിര്. തോട്ടങ്ങളുടെ ഒ രു വലിയ നിരകൾ തന്നെയുണ്ടിവിടെ.എല്ലാം വേലികെട്ടി വേർതിരിച്ചിരിക്കുന്നു. പെട്ടെന്ന് ഒരുകൂട്ടം ചെമ്മരിയാടുകളു
മായി ഒരു പാകിസ്താനി കുന്നിറങ്ങി വന്നു.കുട്ടികൾ കൗതു കത്തോടെ ചുറ്റും കൂടി. അൽപനേരം ഞങ്ങൾ ആസ്വദിച്ചു കൊള്ളട്ടെ എന്ന് കരുതിയാവണം അയാൾ അവിടെ നിന്നു. പിന്നെയവയുടെ വാസസ്ഥലം ലക്ഷ്യമാക്കി നടന്നകന്നു. ആ കാഴ്ച കണ്മുന്നിൽനിന്നു മറയുംവരെ നോക്കിനിന്നു കൊണ്ട് ഞങ്ങളും. തോട്ടങ്ങളിൽ മുന്തിരിയും മാതളവും തലയെടുപ്പോടെ കായ്ച്ചുനിൽക്കുന്ന സുഖമുള്ള കാഴ്ച. പാകമാവാൻ ഇനിയും സമയമുണ്ട്.ഏറ്റവും രുചികരമായ മാത
ളം അൽബഹയിലേതാണത്രെ. തൊട്ടടുത്ത മറ്റൊരു തോട്ട
ത്തിൽ ചോളവും കസ്, ജെർജീർ, ഇലകളും പയറുകളും ധാ
ന്യങ്ങളുമെല്ലാം കൃഷിചെയ്യുന്നു. ജലസേചനത്തിന് വലി
യൊരു കിണറും അതിനകത്തു തന്നെയുണ്ട്. അവയുടെ മേ
ൽനോട്ടം ഷാജലാൽ എന്നൊരു ബംഗാളിക്കായിരുന്നു. ഞ
ങ്ങളെ കണ്ടപ്പോൾ തോട്ടത്തിനുള്ളിൽ കയറിക്കോളാൻ സ മ്മതം തന്നു.പതിനെട്ടു വർഷമായി അവിടെയുള്ള അയാൾ
കൃഷിരീതിയും വിളവെടുപ്പ് കാലവുമെല്ലാം ഞങ്ങൾക്ക് വിശ ദീകരിച്ചുതന്നു. നേരം പെട്ടെന്ന് ഇരുട്ടിയപോലെ....
കാഴ്ചകൾ ഇനിയും ഒ രുപാട് കാണാൻ ബാക്കിയുണ്ട്. ദിവസങ്ങളെടുത്താലും ക ണ്ടുതീരാത്തത്ര.ഇനിയും വൈകിയാൽ മടക്കം കൂടുതൽ ദു
സ്സഹമാവുമെന്ന ബോധ്യം നന്നായുള്ളതുകൊണ്ട് സങ്കട ത്തോടെയാണെങ്കിലും വാദി സിദ്റിനോട് ഞങ്ങൾ യാത്രപ റഞ്ഞു. ഭൂമിയിൽ സ്വർഗത്തിെൻറ ഓർമകളുണർത്തുന്ന ഈ
തീരത്ത്ഇനിയും വരണമെന്ന തീരുമാനത്തോടെ. ആ സമ യം താഴ്‌വരയിൽ ഇരുട്ടിന്റെ വരവറിയിച്ച് ഇലപ്പരപ്പുകളുടെ ഇളകിയാട്ടവും ചീവീടുകളുടെ ശബ്ദവുമിടകലർന്ന കാടിൻറ നനുത്ത സംഗീതം.... ചിതറിക്കിടന്ന സംഘത്തെ ഒന്നിപ്പിക്കാൻ ഞങ്ങൾ ഒച്ചപ്പാടുണ്ടാക്കിയപ്പോൾ പ്രതിധ്വനി യെന്നോണം അകലെ നായ്ക്കൾ നിർത്താതെ ഓരിയിടുന്നുണ്ടായിരുന്നു...
തസ്‌ലീമ അഷ്‌റഫ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ