ഇടവേള



കൂട്ടു കൂടാൻ വന്നവരും

കൂട്ടു തേടിപോയവരും

പൊയ്മുഖങ്ങളാണെന്നറിഞ്ഞപ്പോൾ,

അയാൾ സൗഹൃദ പുസ്തകം അടച്ചു വെച്ച്

അമ്മക്കരികിലേക്ക് നടന്നു.


അമ്മയുടെ മടിയിൽ തലചായ്ച്ചുറങ്ങവെ..

നരവീണ മുടിയിലും

മുഖത്തെ ചുളിവിലും 

കണ്ണുകളുടക്കി.


അത്ഭുതത്തോടെ അയാൾ അമ്മയോട് ചോദിച്ചു.

ഇന്നലെ വരെ ഇത് കണ്ടില്ലല്ലോ അമ്മേ..

ഒന്നും മിണ്ടാതെ അമ്മ പുഞ്ചിരിച്ചു.


അയാളുടെ ഇന്നലെയുടെയും 

ഇന്നിന്റെയും ഇടയിൽ 

വർഷങ്ങളുടെ ഇടവേളയുണ്ടായിരുന്നത്

അയാൾ മറന്നു പോയിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം