മഴയില്ലാത്ത കാലം - ഗൾഫ് മാധ്യമത്തിൽ ഇതിൽ പ്രസിദ്ധീകരിച്ച കുറിപ്പ്
പതിവ് പോലെ നാട്ടിലേക്ക് വിളിച്ചതായിരുന്നു ഇന്നലെ..വിശേഷങ്ങളന്വേഷിച്ചപ്പോ
മുന്നൂറ്റിയറുപത്തിയഞ്ചു ദിനവും ശുദ്ധമായ തെളിനീര് കിട്ടിക്കൊണ്ടിരുന്ന കിണറായിരുന്നു. വെള്ളത്തിനു വല്യ ബുദ്ധിമുട്ടില്ലായിരുന്ന ഞങ്ങളുടെ കൊച്ചുഗ്രാമത്തിൽ പോലും ഇങ്ങിനെയെങ്കിൽ??? ഈ പ്രശ്നം പലരോടും പങ്ക് വെച്ചപ്പോൾ അറിയാൻ കഴിഞ്ഞത് കേരളത്തിൽ പല പ്രദേശങ്ങളിലും ഇതേ അവസ്ഥ തന്നെയാണെന്നാണ്.
പത്തുപതിനഞ്ചു വർഷം മുമ്പാണെന്ന് തോന്നുന്നു. ഉമ്മറത്ത് പത്രവായനക്കിടയിൽ, 'ഏത് വറ്റാത്ത കിണറുകളും പത്ത് വർഷം കൊണ്ട് വറ്റും'
എന്നുറക്കെ വായിച്ചപ്പോൾ അയൽവാസി ഉൾപ്പെടെ എല്ലാവരും ചിരിച്ചു തള്ളി. എത്ര കാലം കഴിഞ്ഞാലും വറ്റാത്തവയാണെന്ന് തങ്ങളുടെ കിണറുകളെന്ന് പറയുന്നത് കേൾക്കാറുള്ളത് കൊണ്ട് ഒന്നുച്ചത്തിൽ വായിച്ചതാണെങ്കിലും ഇന്ന് കാണുന്ന ദുരവസ്ഥ ഒരിക്കൽ പോലും വിചാരിച്ചതല്ല.
പ്രകൃതിയുടെ ഈ അസ്വാഭാവികതയ്ക്ക് ആരാണുത്തരവാദി. മഴയാറു മാസമെന്നു ചൊല്ലിപ്പഠിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു.
കൃത്യമായ കാലവർഷം ലഭിച്ചിരുന്ന നമ്മുടെ നാട്ടിൽ മഴ ഒരപൂർവ വസ്തുവായി മാറുമോ?
വനനശീകരണം വൻ തോതിൽ അടുത്തകാലങ്ങളിലായി ഞങ്ങളുടെ നാട്ടിലും നടന്നിട്ടുണ്ട്.കുന്നുകൾ ഇടിച്ചു നിരപ്പാക്കി. ഉപയോഗശൂന്യമായി നിലനിന്നിരുന്ന കാടുപ്രദേശം മുഴുവൻ നികത്തി വീടുകൾ പടുത്തുയർത്തി.
വനനശീകരണം വന്യമൃഗങ്ങൾക്ക് മാത്രമല്ല മനുഷ്യർക്കും ഭീഷണി നേരിടുന്ന പ്രശ്‌നമായിരിക്കുന്നു. വനാന്തരങ്ങളിൽ വെച്ചു തന്നെ മൃഗങ്ങളെ കാണാനുള്ള കൗതുകത്തോടെ ഉടലെടുത്ത ഇക്കോ ടൂറിസം പദ്ധതി ദ്രുതഗതിയിൽ വളർന്നതോടെ വനസംരക്ഷണം മറ്റൊരു രൂപത്തിലും ഇല്ലാതായി. ഇതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ വനഭൂമി കയ്യേറ്റം വർധിച്ചു. ഇക്കോ ടൂറിസം നിയമങ്ങൾ ഒന്നും തന്നെ യഥാവിധി പാലിക്കപ്പെടുന്നില്ല.ടൂറിസ്റ് റുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ സംസ്കരിക്കപ്പെടാതെ വനത്തിനുള്ളിൽ അവശേഷിക്കുന്നു.പുഴകളും കുളങ്ങളും ഇല്ലാതാവുന്നു.
നാള്‍ക്കുനാള്‍ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ് നമ്മള്‍. പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ കൈകടത്തലുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പക്ഷേ അടുത്തകാലത്ത് അത് അപകടകരമായ അവസ്‌ഥ പ്രാപിച്ചിരിക്കുന്നു.പ്രകൃതിയേ യും അന്തരീക്ഷത്തേയും ചൂഷണം ചെയ്യാതിരിക്കാനും അവയുടെ സംരക്ഷണം ഉറപ്പുവരുത്താനുമാണ് ഇന്ത്യയില്‍ പരിസ്ഥിതി നിയമങ്ങള്‍ കൊണ്ടുവന്നത്. അവ വെറും കടലാസുകളിൽ ഒതുങ്ങി.
വനദിനം ,പരിസ്ഥിതി ദിനം, ഭൗമദിനം ഇവയൊക്കെ വെറുതെ ആചരിച്ചു പോകുന്നു.
നല്ല രീതിയിൽ കൈകാര്യം ചെയ്യാനാണ് ദൈവം മനുഷ്യന് പ്രകൃതിയെ അധീപ്പെടുത്തി കൊടുത്തത് .എന്നാൽ അവൻ പ്രകൃതിയെ അന്യാധീനപ്പെടുത്താൽ ശ്രമിക്കുന്നു. വിശുദ്ധ ഖുർആൻ പറയുന്ന ശ്രദ്ധേയമായ ഒരു പ്രസ്താവനയുണ്ട് “കരയിലും കടലിലും മനുഷ്യ കരങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് പ്രശ്നങ്ങളുണ്ടായത്.”(റൂം.41).
നമ്മുടെ പച്ചപ്പുകൾ നശിച്ചു പോകാതിരിക്കാൻ എക്കാലത്തെയും അന്വർഥമാക്കി എഴുതിയതാണ് മഹാകവി ഒ എൻ വി ഭൂമിക്കൊരു ചരമഗീതം എന്ന കവിത.
ഉപയോഗിക്കുന്ന ഓരോ തുള്ളി ജലവും കരുതലോടെയാവണം.ഭൂമിയിൽ പതിക്കുന്ന വെള്ളം അവിടെ തന്നെ സംരക്ഷിച്ചു നിർത്തേണ്ട വഴികൾ സ്വീകരിക്കുക.അബ്ദുല്ല അരീക്കോട് എന്നൊരു മനുഷ്യൻ വളരെ ചെലവ് കുറഞ്ഞ രീതിയിലുള്ള മഴവെള്ള സംരക്ഷണ രീതി ആവിഷ്കരിച്ചത് ഈയടുത്ത ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്തിരുന്നു. ഓരോ വീട്ടിലും ഇത്തരത്തിൽ മഴക്കുഴികൾ നിർബന്ധമാക്കിയാൽ ഒരു പരിധിവരെ വെള്ളം ഭൂമിയിൽ തന്നെ നിലനിർത്താൻ കഴിയും.നാം കുഴിച്ച കിണർ നമ്മുടേത് മാത്രമാണെന്ന കടുംപിടുത്തവും ഒഴിവാക്കുക. ജീവനാണ് ജലം. തലമുറകൾ ജീവിക്കേണ്ട ഭൂമിയാണിത്.ഇനിയൊരു യുദ്ധമുണ്ടെങ്കിൽ അത് ജലത്തിന് വേണ്ടിയായിരിക്കുമെന്ന പ്രവചനം പുലരാതിരിക്കണമെങ്കിൽ നമ്മളോരുരുത്തതും മുന്നിട്ടിറങ്ങേണ്ടതുണ്ട്.
അല്ലെങ്കിൽ ഭൂമിയുടെ അവകാശികളായ സർവജീവജാലങ്ങളോടും ചെയ്യുന്ന അപരാധമായിരിക്കും അത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ