അതിര്
എന്റെ വീട് , എന്റെ പറമ്പ്.
അത് മതിൽ കെട്ടി വേർതിരിച്ചത്,
അയൽവാസിക്ക് വഴി
പോകാനല്ലല്ലോ?
എന്റെ ഭൂമി,എന്റെ കിണർ,
അത് കാശ് കൊടുത്ത് കുഴിപ്പിച്ചത്,
എനിക്ക് വെള്ളം കുടിക്കാനല്ലേ.
എന്റെ അതിര് കടന്ന്,
പുല്ല് തിന്നിട്ടല്ലല്ലോ
അവന്റെ പശു
വളരേണ്ടത്.
അവന്റെ പറമ്പിലെ,
വെള്ളം ഒഴുക്കി വിടാൻ
എന്റെ പറമ്പിൽ
സമ്മതിക്കില്ല ഞാൻ.
മനുഷ്യാ ,ഒരു മഴയിൽ
തീരുന്നതെയുള്ളൂ എല്ലാം.
കയറിയ വെള്ളം പോയില്ലെങ്കിലും,
എല്ലാം മഴയെടുത്ത്
പോയാലും ശൂന്യമാവുന്നവ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ