ഓർമ്മപ്പെയ്ത്ത്

 പിറവിയുടെ പിന്നിലെ 

ഇരു വെൺ പിറാക്കളെ...

മറഞ്ഞിട്ടുമോർമ്മ തൻ 

ജാലകപ്പഴുതിലൂടൊഴുകും,

കാറ്റിൽ നിഴലായ്‌ നിങ്ങളും.


മറവിയുടെ തീരത്ത് 

ഒരു മൺകുടിലിലായകലാതെ

ചിറകിട്ടടിക്കുന്ന

നോവിന്റെ നേർത്ത 

വിരഹതാളമായ് പിന്നെയും.


വിങ്ങുന്ന ഹൃത്തിന്റെ,

നൊമ്പരപെയ്ത്തിനെ,

പ്രാർത്ഥനയാലെ ശമിപ്പിച്ചു

നിർത്തുവാൻ ശക്തിയേകുന്ന

പ്രതീക്ഷയാണെപ്പോഴും..


ഓർമ്മകൾ ഓരോ നുറുങ്ങിലും

ഓടി വന്നോരോ കഥകൾ തൻ,

സുഗന്ധവും പേറിയാ

പൊയ്‌പോയ കാലത്തി-

ന്നേടുകൾ പരതീടും.


ഏറിയാൽ ഇനിയില്ല 

ഭൂമിയിൽ ഒരുപാട്

കാലം തികക്കുവാൻ,

എന്നൊരു സത്യമാണേറ്റമാ-

ശ്വാസമേകുന്ന വിശ്വാസവും..



തസ്‌ലീമ അഷ്‌റഫ്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം