അതിജീവനം

 മനുജൻ വാഴും

സമസ്ത ദിക്കും

മരവിപ്പിച്ച 

മഹാവ്യാധി.


അടക്കി വാഴും 

സമ്രാജ്യങ്ങളെയും

അടക്കി നിർത്തീ 

അതിവേഗം.


കണ്ണാൽ പോലും

കാണാത്തൊരു ചെറു

വൈറസാൽ 

ഗതി കെട്ടൂ നാം.


അമിതവ്യയവും

ധൂർത്തും മാറ്റി

തൊടിയിലെ

രുചിയെ തേടി നാം.


ഉടലാൽ 

അകന്നിരുന്നാലും

അടുത്തിടുന്നു

ഹൃദയത്താൽ.



വിളറിയ നിനവിൽ

പകച്ചു പോയ 

പകലുകൾ 

തിരിച്ചു പിടിക്കും നാം.


അതിജീവനമാ-

ണധിപ്രധാനം

അതിനായ് കോർക്കുക 

കൈകൾ നാം..



തസ്‌ലീമ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം