എനിക്ക് പെൺകുഞ്ഞുങ്ങളില്ല.ദൈവം ഒരു മാലാഖക്കുഞ്ഞിനെ തന്ന് ഒന്ന് മിഴി തുറക്കാതെ തന്നെ തിരിച്ചെടുത്തു.. ഉണ്ടായിരുന്നെങ്കിൽ ഒരു പത്തു പന്ത്രണ്ടു വയസ്സായിട്ടുണ്ടാവും. കുഞ്ഞുടുപ്പിട്ട എല്ലാ  പെൺകുഞ്ഞുങ്ങളിലും ആ മാലാഖയുടെ മുഖം കാണാറുണ്ട്.


അദ്ധ്യാപകനാൽ  ക്രൂരതക്കിരയായ ആ കുഞ്ഞിന്റെ മുഖം നാം കണ്ടിട്ടില്ല. പക്ഷെ അനാഥയായ ആ പൈതൽ ഉമ്മയോടൊട്ടിക്കിടന്ന് ദൈന്യതയോടെ ഭീതിയോടെ നമ്മെ ഓരോരുത്തരെയും നോക്കുന്നുണ്ട്. ആരാണ് എനിക്ക് നീതിക്ക് വേണ്ടി ഒന്ന് ശബ്ദിക്കുക. 


ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ നോക്കുമ്പോൾ മനുഷ്യർക്ക് തോന്നുന്ന വികാരം വാത്സല്യമാണ്. അത് തോന്നാത്ത ആ വൃത്തികെട്ട രൂപം മനുഷ്യന്റെതാണോ...? എന്ത്‌ പേരിട്ടു വിളിക്കും ഈ വക ജീവികളെ എന്നറിഞ്ഞൂട..ഒരു കുഞ്ഞ് വീട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് സ്കൂളിലാണ്.അധ്യാപകർ ആവണം  അവിടെ അവരുടെ  സംരക്ഷകർ. ഈ സംഭവം നടക്കുന്നത് ഒരു ഏകാദ്ധ്യാപക സ്കൂളിൽ അല്ലെന്നത് ഭയം ഇരട്ടിക്കുന്നു..


ഇനിയൊരു കുഞ്ഞിനും ഇത്തരമൊരു ദുരവസ്ഥ വരാതിരിക്കാൻ എന്താണ് പോംവഴി. ഇത്രയും ദിവസമായിട്ടും അയാളെ പിടിക്കാൻ കഴിഞ്ഞില്ല പോലും.. വീണ്ടും ഭയം... ഭയങ്കരം.. 

  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഉയിർത്തെഴുന്നേൽപ്പ്

കഥ. പരിണാമം